മാവോയിസ്റ്റ് നേതാവ് റിമാന്‍ഡില്‍
മഞ്ചേരി: മാവോയിസ്റ്റ് നേതാവ് തമിഴ്നാട് രാമനാഥപുരം പറമ്പക്കുടി കാളിദാസന് എന്ന ശേഖര്‍ എന്ന മണി (47) യെ മഞ്ചേരി യു.എ.പി.എ സ്പെഷല്‍ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം .പി മോഹനചന്ദ്രന് അന്വേഷണ ഭാഗമായി കഴിഞ്ഞ ഏഴിന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. നിലമ്പൂര്‍ മുണ്ടക്കടവ് കോളനിക്ക് സമീപം വനത്തില്‍ മാവോയിസ്റ്റ് യോഗം വിളിച്ചുകൂട്ടുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തുവെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. കാളിദാസനെ എടക്കരയിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 21ന് ഷോളയൂരില്‍ അഗളി പൊലിസാണ് കാളിദാസനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മുണ്ടക്കടവിലെ യോഗവും ആയുധ പരിശീലനവും സംബന്ധിച്ച് പൊലിസിന് വിവരം ലഭിച്ചത്. 2016 സെപ്റ്റംബര്‍ അവസാന വാരത്തിലായിരുന്നു ആയുധ പരിശീലനം. യോഗത്തില്‍ മാവോയിസ്റ്റ് നേതാക്കളായ അജിത, കുപ്പുസാമി, വിക്രം ഗൗഡ, സോമന്, ശര്‍മിള, മുരുകേഷ്, വേല്മുരുകന്, സന്തോഷ്, രമ, ചന്ദ്രു, അരവിന്ദ് എന്നിവരും പങ്കെടുത്തിരുന്നെന്നാണ് പൊലിസിന് ലഭിച്ച വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."