മാണൂരില്‍ ഓട്ടോ മൊബൈല്‍ കട കത്തി നശിച്ചു
മലപ്പുറം: മാണൂരില്‍ ഓട്ടോ മൊബൈല്‍ കട കത്തി നശിച്ചു. പൊന്മള പഞ്ചായത്തില്‍ ഒതുക്കുങ്ങലിന് സമീപം മാണൂരില്‍ ഹസ്സന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള എന്‍.കെ ഓട്ടോ മൊബൈല്‍സാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം.
ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രണ്ട് കടമുറികളിലുമുള്ള എഞ്ചിന്‍ ഓയിലുകളും, വാഹനങ്ങളുടെ പാര്‍ട്‌സുകളും മുഴുവനായും കത്തി നശിച്ചു.
അടച്ചിട്ട കട കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്‌നിശമന സേനയെ അറിയിച്ചത്. മലപ്പുറത്ത്‌നിന്ന് രണ്ടും തിരൂരില്‍നിന്ന് ഒരു ഫയര്‍ എഞ്ചിനും എത്തിയാണ് തീ അണച്ചത്.
കടക്കകത്തുണ്ടായിരുന്ന ഓയില്‍ തീപിടിച്ചതിനാല്‍ വെള്ളം ഉപയോഗിച്ച് തീ അണക്കാനായില്ല. തുടര്‍ന്ന് അഗ്നിശമന സേന പത ഉപയോഗിച്ചാണ് തീ അണച്ചത്. മലപ്പുറം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ സി. പ്രദീപ്, ലീഡിങ് ഫയര്‍മാന്‍ അബ്ദുല്‍ സലീം, അജിത് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."