HOME
DETAILS
MAL
വിലങ്ങാട് ഐ.ജിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ പരിശോധന
backup
November 14 2017 | 08:11 AM
നാദാപുരം: മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയ വിലങ്ങാട് കോളനികളില്‍ ഐ.ജിയുടെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധ നടത്തി. വയനാട് വനമേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഇപ്പോഴും ഉണ്ടെന്ന പൊലിസ് നിഗമനത്തെ തുടര്‍ന്നാണ് സമീപ പ്രദേശമായ വിലങ്ങാട് മേഖലയില്‍ തണ്ടര്‍ബോള്‍ട്ടും പൊലിസും സംയുക്ത പരിശോധന നടത്തിയത്.ഇന്നലെ വൈകിട്ട് നാലരയോടെ കണ്ണൂര്‍ റേഞ്ച് ഐ.ജി മധുപാല്‍ യാദവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
റൂറല്‍ എസ്.പി കെ. പുഷ്കരന്, ഡിവൈ.എസ്.പിമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിലങ്ങാട് പാലൂര്, മാടാഞ്ചേരി തുടങ്ങിയ ആദിവാസി കോളനികളിലായിരുന്നു പരിശോധന. നേരത്തെ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ വിലങ്ങാട് കോളനിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."