യൂറിന്‍ ബാങ്കുകള്‍ സ്ഥാപിക്കൂ, യൂറിയ ഉല്‍പാദിപ്പിക്കൂ; നിര്‍ദ്ദേശവുമായി നിതിന്‍ ഗഡ്ഗരി
നാഗ്പൂര്‍: രാജ്യത്തെ എല്ലാ താലൂക്കുകളിലും യൂറിന്‍ ബാങ്കുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ നിര്‍ദ്ദേശം. യൂറിന്‍ ബാങ്കുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്കാവശ്യമായ യൂറിയ ഉല്‍പാദിപ്പിക്കാനാണ് കേന്ദ്ര മന്ത്രി നിര്‍ദ്ദേശിക്കുന്നത്. യൂറിയ ഇറക്കുമതി കുറക്കാന്‍ ഇത് സഹായകമാവുമെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യം ചില സ്വീഡിഷ് ശാസ്ത്രജ്ഞന്‍മാരുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. ' മനുഷ്യമൂത്രത്തില്‍ ധാരാളം നൈട്രജന്‍ അടങ്ങിയിട്ടുണ്ട്. ഇത് പാഴായിപ്പോവുകയാണ്. പാഴായിപ്പോവുന്നവ ഉപയോഗയോഗ്യമാക്കുകയാണ് എന്റെ ലക്ഷ്യം. അതിനാല്‍ ഇത് നടപ്പാക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് കരുതുന്നത്'- ഗഡ്കരി പറഞ്ഞു.
നിലവില്‍ നമുക്കാവശ്യമായ ഫോസ്ഫറസും പൊട്ടാസ്യവും നിര്‍മിക്കാനുള്ള ജൈവവസ്തുക്കള്‍ നമ്മുടെ പക്കലുണ്ട്. നൈട്രജനും കൂടി ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ കാര്‍ഷിക രംഗത്തെ മികച്ച നേട്ടമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പദ്ധതിയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
nithin gadgari, urin bank, sweedish
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."