നാണം കെട്ട ഈ സമയത്തെങ്കിലും തോമസ്ചാണ്ടി രാജിയ്ക്ക് തയ്യാറാവണം: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: നാണംകെട്ട ഈ സമയത്തെങ്കിലും മന്ത്രിസ്ഥാനം രാജി വെക്കാന്‍ തോമസ് ചാണ്ടി തയ്യാറാവണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിച്ച് വോട്ട് ചെയ്ത ജനങ്ങളെ പുച്ഛിക്കുകയാണ് തോമസ് ചാണ്ടി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടും, എ ജിയുടെ നിയമോപദേശവും, ഹൈക്കോടതിയുടെ പരാമര്‍ശവും എല്ലാം എതിരായിട്ടും മന്ത്രിക്ക് കടിച്ചു തൂങ്ങി അധികാരത്തില്‍ തുടരാന്‍ എവിടെ നിന്നാണ് ഇവര്‍ക്ക് ധൈര്യം ലഭിക്കുന്നത്.ഇടതു മുന്നണിയിലെ ജനപ്രതിനിധികളായ മറ്റ് രണ്ട് പേര്‍ക്കെതിരെയും സമാനമായ ആരോപണമുണ്ട്. പക്ഷേ അതിലും നിയമ നടപടിക്ക് മുതിരാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് നല്‍കിയെന്നാണ് ഹൈക്കോടതി പറഞ്ഞത്. കോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ നടത്തുന്ന ശ്രമങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നാണം കെട്ട ഈ സമയത്തെങ്കിലും മന്ത്രിസ്ഥാനം രാജി വെക്കാന്‍ തോമസ് ചാണ്ടി തയ്യാറാവണം. മന്ത്രിസഭയില്‍ നിന്നും മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."