HOME
DETAILS

കലക്ടറെ തള്ളണമെന്ന ആവശ്യത്തില്‍ തോമസ് ചാണ്ടിയെ തള്ളി ഹൈക്കോടതി; തീരുമാനമെടുക്കാനാകാതെ എന്‍സിപി കേരള ഘടകം; ഇറങ്ങില്ലെന്ന നിലപാടില്‍ തോമസ് ചാണ്ടിയും: ഇന്നു കേരളം കണ്ടത് ഒറ്റനോട്ടത്തില്‍ I News In Brief

  
backup
November 14 2017 | 11:11 AM

suprabhaatham-online-14112017-today-highlight

1. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മന്ത്രിക്കും സര്‍ക്കാറിനും എതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മന്ത്രി രാജിവയ്ക്കുന്നതാണ് ഉത്തമമെന്നുവരെ ഒരു ഘട്ടത്തില്‍ കോടതി പറഞ്ഞു.

2. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച വിഷയത്തില്‍ തക്ക സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

3. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി.സദാശിവം ഒപ്പുവച്ചു.

4. ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ മുന്നണിക്ക് അകത്തുനിന്നുള്ള പ്രതിഷേധവും കനക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും തോമസ് ചാണ്ടിയ്‌ക്കെതിരെ പരിഹാസവുമായി രംഗത്തെത്തി. വിഴുപ്പ് അലക്കുന്നതുവരെ ചുമന്നല്ലേ പറ്റൂ എന്നാണ് സുധാകരന്റെ പരിഹാസം.

5. തോമസ് ചാണ്ടിയ്‌ക്കെതിരായി ഹൈക്കോടതിയുടെ രൂക്ഷപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍.സി.പി നേതൃയോഗം കൊച്ചിയില്‍ തുടങ്ങി. യോഗത്തില്‍ മന്ത്രി തോമസ് ചാണ്ടി പങ്കെടുക്കുന്നില്ല. 

6. ഹാര്‍ദ്ദിക്ക് പട്ടേലിന് ലജ്ജിക്കേണ്ട ആവശ്യമില്ലെന്ന് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനി. പട്ടിതാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിനെതിരെ ‘സെക്‌സ് ടേപ്പു’മായി ബി.ജെ.പി രംഗത്തെത്തിയതിനു പിന്നാലെയാണ് ജിഗ്നേഷിന്റെ ട്വീറ്റ്.

7. ഭീകരമായ മൗനം തളം കെട്ടി നില്‍ക്കുകയാണിപ്പോഴും ഗാട്ട്മീഖ എന്ന ഗ്രാമത്തില്‍ അല്‍മവാറില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തിലാണ് ഗോരക്ഷകര്‍ കൊന്നു തള്ളിയ ഉമര്‍ മുഹമ്മദ് എന്ന ചെറുപ്പക്കാരന്റെ വീട്. 

8. തന്റെ ക്ഷേത്രദര്‍ശനത്തെ പരിഹസിച്ചു രംഗത്തെത്തിയ ബി.ജെ.പിക്ക് രാഹുലിന്റെ മറുപടി. താന്‍ ശിവഭക്തനാണെന്നും അതിനാലാണ് ക്ഷേത്രം സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

9. രാജ്യത്തെ എല്ലാ താലൂക്കുകളിലും യൂറിന്‍ ബാങ്കുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ നിര്‍ദ്ദേശം. യൂറിന്‍ ബാങ്കുകള്‍ സ്ഥാപിച്ച് കര്‍ഷകര്‍ക്കാവശ്യമായ യൂറിയ ഉല്‍പാദിപ്പിക്കാനാണ് കേന്ദ്ര മന്ത്രി നിര്‍ദ്ദേശിക്കുന്നത്

10. വനിത പൊലിസിനെക്കൊണ്ട് മസാജ് ചെയ്യിച്ച് വെട്ടിലായി പൊലിസ് ഓഫീസര്‍. മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതാണ് ഇയാളെ കുരുക്കിയത്.

 

 

what kerala heard today 14/12/2017 thomas chandi, jignesh meveni, hardik patel

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago