ക്രൈസ്തവ പുരോഹിതന് പാത്രിയാര്‍ക്കീസ് ബിഷാറ സല്മാന് രാജാവുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ച നടത്തി
റിയാദ്: സഊദി സന്ദര്‍ശനത്തിനെത്തിയ പശ്ചിമേഷ്യയിലെ പ്രമുഖ ക്രൈസ്തവ വിഭാഗമായ മാരനൈറ്റ് ചര്‍ച്ച് പാത്രിയാര്‍ക്കീസ് സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായും കൂടിക്കാഴ്ച നടത്തി. റിയാദിലെ അല്‍ യമാമഃ രാജകൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇതര മത വിഭാഗങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആവശ്യകത ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
സഊദി ഭരണകൂടവും ലബനോനുമായി നില നില്ക്കുന്ന ചരിത്ര ബന്ധങ്ങളും, ഇത് ലബനോന്റെ ഐക്യത്തിനും സമാധാന നിലനില്‍പ്പിനു വേണ്ട ശക്തമായ കാര്യമാണെന്നും നേതാക്കള്‍ ചര്‍ച്ചയില്‍ പറഞ്ഞു. തീവ്രവാദത്തെയും, മറ്റു ഭീഷണികളെയും തള്ളി ലോകത്ത് സമാധാനം നില നിര്‍ത്താന്‍ ഇത് സഹായകരമാണെന്നും ഇവര്‍ കൂട്ടിച്ചര്‍ത്തു.
സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, ഗള്‍ഫ് അഫയേഴ്സ് മന്ത്രി ഥാമിര്‍ അല്‍ സബ്ഹാന് തുടങ്ങി വിവിധ മന്ത്രിമാരും ഇദ്ദേഹത്തെ സ്വീകരിക്കാന്‍ കൊട്ടാരത്തില്‍ എത്തിയിരുന്നു. പാത്രിയാര്‍ക്കീസ് ബിഷാറ ബുത്രൂസ് അല്‍ റാഹി, റിയാദില്‍ രാജി പ്രഖ്യാപിച്ച ലബനീസ് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി സ്വാഗതം ചെയ്തു.
തുടര്‍ന്ന് രാജിവെച്ച ലബനാന് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എന്നാല്‍ ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദശാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഹരീരിയുടെ രാജിയെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത ഭിന്നതയായാണ് ഉടലെടുത്തിരിക്കുന്നത്.
ലബനോനുമായി സഊദിയുടെ ബന്ധം വഷളായ സാഹചര്യത്തില്‍ ലബനോനിലടക്കം മധ്യേഷ്യയിലെ തന്നെ പ്രമുഖ ക്രൈസ്തവ വിഭാഗനേതാവ് സഊദിയില്‍ സന്ദര്‍ശനം നടത്തുന്നത് ഏറെ പ്രാധ്യാന്യയതോടെയാണ് ലോകം നോക്കി കാണുന്നത്. ലബനാനിലെ നിലവിലെ പ്രശ്നങ്ങളില്‍ മധ്യ നിലപാട് സ്വീകരിക്കുന്നയാളാണ് ബിഷാറ ബുത്രൂസ് അല്‍ റാഹി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."