സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ബുധനാഴ്ച ബഹ്‌റൈനില്‍
മനാമ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അഹ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനം ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സമസ്ത ബഹ്‌റൈന്‍ ഓഫീസില്‍ നിന്ന് അറിയിച്ചു.
സമസ്ത കേന്ദ്ര കമ്മറ്റി പ്രസിന്റായതിനു ശേഷം ആദ്യമായാണ് ജിഫ്രി തങ്ങള്‍ ബഹ്‌റൈനിലെത്തുന്നത്. ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റൈനിലെത്തുന്ന ജിഫ്രി തങ്ങള്‍ക്ക് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനതാവളത്തില്‍ സമസ്ത നേതാക്കളും പ്രവര്‍ത്തകരും സ്വീകരണം നല്‍കും. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്തെ ഓഡിറ്റോറിയത്തില്‍ വിപുലമായ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
തങ്ങളുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് 'പ്രവാചകന്‍ പ്രകാശമാണ്' എന്ന പ്രമേയത്തില്‍ സമസ്ത ബഹ്‌റൈന്‍ ഘടകം ആചരിക്കുന്ന ഒരു മാസത്തെ നബിദിനാഘോഷ കാന്പയിന്റെ ബഹ്‌റൈന്‍ തല ഉദ്ഘാടനവും അദ്ദേഹം വെള്ളിയാഴ്ച നിര്‍വ്വഹിക്കും.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ബഹ്‌റൈന്‍ സന്ദര്‍ശനത്തിനിടെ സമസ്തയുടെ വിവിധ ഏരിയാ കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും അദ്ദേഹം സംബന്ധിക്കും. ദുബൈ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് തങ്ങള്‍ ബഹ്‌റൈനിലെത്തുന്നത്.
തങ്ങളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333049112 ല്‍ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."