ആദിവാസി ഊരില്‍ നവജാത ശിശു മരിച്ചു; മൂടിവയ്ക്കാന്‍ അധികൃതരുടെ ശ്രമമെന്ന്
പത്തനംതിട്ട: പമ്പാ ചാലക്കയത്തിന് സമീപം ആദിവാസി യുവതി പ്രസവിച്ച നവജാത ശിശു പോഷകാഹാരക്കുറവ് മൂലം മരിച്ചു.
പമ്പാ ചാലക്കയത്തിന് മൂന്ന് കിലോമീറ്ററോളം ഉള്‍വനത്തില്‍ കഴിഞ്ഞ ഒന്‍പതിനാണ് 16 കാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
എന്നാല്‍ ജനിച്ച് മൂന്ന് ദിവസത്തിന് ശേഷം കുട്ടി മരണപ്പെട്ടു. പ്രദേശത്തെ ട്രൈബല്‍ പ്രമോട്ടര്‍ വിവരം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും സംഭവം മറച്ച് വയ്ക്കാനാണത്രേ അധികൃതര്‍ ശ്രമിച്ചത്. പോഷകാഹാരക്കുറവ് മൂലമുള്ള തൂക്കക്കുറവും അനാരോഗ്യവുമാണ് മരണകാരണമെന്നാണ് ഇപ്പോള്‍ അധികൃതരുടെ വിശദീകരണം.
ഗര്‍ഭിണിയായിരിക്കെ പെണ്‍കുട്ടി പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കാന്‍ തയാറായില്ലെന്നും ഡി.എം.ഒ പറയുന്നു. 14 -ാം വയസിലും ഈ പെണ്‍കുട്ടി പ്രസവിച്ചിരുന്നു.
പമ്പാ ചാലക്കയത്ത് താമസിച്ചിരുന്ന ഇവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉള്‍വനത്തിലേക്ക് താമസം മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."