HOME
DETAILS
MAL
ഫോട്ടോ ഫിനിഷിങ് കാമറ
backup
November 15 2017 | 01:11 AM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് സ്വന്തം ഫോട്ടോ ഫിനിഷിങ് കാമറ. 34 ലക്ഷം രൂപ ചെലവില്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണിത്. ദൂരം അളക്കുന്ന ഉപകരണം (ഇ.ഡി.എം), ലാപ്സ് സ്കോറിങ് മെഷിന്, കണ്‍ട്രോളിങ് സിസ്റ്റം എന്നിവ അടങ്ങിയതാണ് ക്യാമറ. നവംബര്‍ 28, 29, 30 തിയതികളില്‍ കാമ്പസ് സ്റ്റേഡിയത്തില്‍ നടക്കുന്ന സര്‍വകലാശാലാ അത്ലറ്റിക് മീറ്റില്‍ ഇവ ഉപയോഗിക്കും. ഉപകരണമുള്ള കേരളത്തിലെ പ്രഥമ സര്‍വകലാശാലയാണ് കാലിക്കറ്റ് എന്നും, മലബാറിലെ വിവിധ മീറ്റുകള്‍ക്ക് സര്‍വകലാശാലയുടെ അനുമിയോടെ ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നും കായിക വകുപ്പ് ഡയറക്ടര്‍ ഡോ.വി.പി.സക്കീര്‍ ഹുസൈന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."