രസഗുള ഇനി ബംഗാളികള്‍ക്ക് സ്വന്തം
കൊല്‍ക്കത്ത: ബംഗാളിന് ഇന്നലെയുണ്ടായ ഒരു വിധി തനത് വിഭവമായ രസഗുളയേക്കാള് മധുരമുള്ളതാണ്. ഭൗമശാസ്ത്ര സൂചക രജിസ്റ്റര്‍പ്രകാരം രസഗുളയുടെ ജന്മസ്ഥലം ബംഗാള്‍ തന്നെയെന്നാണ് വ്യക്തമാക്കിയത്. രസഗുളയുടെ ജന്മസ്ഥലം ഒഡിഷയാണെന്ന അവകാശവാദത്തിനാണ് ഇതോടെ അന്ത്യമായത്.
മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്നെയാണ് ട്വിറ്ററില്‍ ഇക്കാര്യം പങ്കുവച്ചത്. എല്ലാ ബംഗാളികള്‍ക്കും മധുരതരമായ ഒരു വാര്‍ത്തയെന്നാണ് രസഗുളയെ സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടുകൊണ്ട് മമത വ്യക്തമാക്കിയത്. രസഗുള ഒഡിഷയുടെ തനതുവിഭവമാണോയെന്ന് കണ്ടെത്താന്‍ ഒഡിഷ സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിരുന്നു. ഇതേ തുടര്‍ന്ന് ബംഗാളും ഒഡിഷയും തമ്മില്‍ നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു. 2015 ജൂണ്‍ മുതലാണ് ഇരു സംസ്ഥാനങ്ങളും തമ്മില്‍ നിയമനടപടിയിലേക്ക് നീങ്ങിയത്.
ഇന്നലെ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭൗമശാസ്ത്ര സൂചക രജിസ്ട്രാര്‍ ചിന്നരാജ ജി. നായിഡുവാണ് രസഗുളയുടെ പേറ്റന്റ് ബംഗാളിനാണെന്ന് പ്രഖ്യാപിച്ചത്. രജിസ്ട്രാറുടെ പ്രഖ്യാപനത്തെ ബംഗാള്‍ ഭക്ഷ്യമന്ത്രി അബ്ദുര്‍ റസാക്ക് മൊല്ല സ്വാഗതം ചെയ്തു.
രസഗുളയ്ക്കുവേണ്ടിയുള്ള യുദ്ധമായിരുന്നില്ല, മറിച്ച് ബംഗാളിന്റെ പാരമ്പര്യത്തിനും സ്വത്വബോധത്തിനും വേണ്ടിയുള്ളതുകൂടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."