വിദ്യാര്‍ഥിയുടെ തിരോധാനം: കേസ് ഡിസം.21 ലേക്ക് മാറ്റി
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി ഹൈക്കോടതി അടുത്തമാസം 21ലേക്കു മാറ്റി. കേസില്‍ കൂടുതല്‍ സമയം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എസ്. മുരളീധറും ഐ.എസ് മേത്തയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ നജീബിന്റെ മാതാവ് ഫാത്വിമാ നഫീസ സമര്‍പ്പിച്ച ഹരജിയാണ് കോടതി മുമ്പാകെയുള്ളത്. നജീബിനെ മര്‍ദിച്ചതിന്റെ പേരില്‍ പ്രതിപ്പട്ടികയിലുള്ളവരെ നുണപരിശോധനക്കു വിധേയമാക്കുന്നതു സംബന്ധിച്ച് ഡല്‍ഹി പട്യാല ഹൗസ് കോടതി മുമ്പാകെയുള്ള കേസ് അടുത്തവര്‍ഷം ജനുവരി 24ലേക്കു നീട്ടിയ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു.
കാണാതാവുന്നതിന്റെ തലേദിവസം നജീബിനെ എ.ബി.വി.പി പ്രവര്‍ത്തകരായ എട്ട് വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൊഴിനല്‍കിയ 161 പേരും എട്ടുവിദ്യാര്‍ഥികള്‍ക്കെതിരേ മൊഴിനല്‍കിയിട്ടുണ്ട്. സംഭവം നടന്നിട്ട് ഒരുവര്‍ഷവും ഏഴുമാസവുമായി. നജീബിനെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് 10 ലക്ഷം രൂപ സി.ബി.ഐ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."