ബാങ്ക് ലോക്കറിലേക്ക് തുരങ്കം; 40 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു
മുംബൈ: സിനിമയില്‍ മാത്രം കണ്ടിരുന്ന ബാങ്ക് കവര്‍ച്ചയാണ് മുംബൈയില്‍ നടന്നത്. നവി മുംബൈയിലെ ജുനി നഗര്‍ ഭാഗത്തെ ബാങ്ക് ഓഫ് ബറോഡയുടെ ശാഖയിലാണ് ഞെട്ടിപ്പിക്കുന്ന തരത്തില്‍ കവര്‍ച്ച നടന്നത്.
ബാങ്കിന്റെ ലോക്കറിലേക്ക് തുറക്കുന്ന രീതിയില്‍ തുരങ്കം നിര്‍മിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. 30 ലോക്കറുകള്‍ തകര്‍ത്ത് 40 ലക്ഷം രൂപ വിലവരുന്ന വസ്തുവകകളാണ് മോഷ്ടിക്കപ്പെട്ടത്. ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്.
ഏതാണ്ട് അഞ്ചുമാസം നീണ്ട പദ്ധതിക്കൊടുവിലായിരിക്കാം ഇത്തരത്തിലൊരു മോഷണം നടന്നതെന്നാണ് പൊലിസ് അനുമാനിക്കുന്നത്.
തിങ്കളാഴ്ച ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ചില ജീവനക്കാര്‍ ലോക്കര്‍ മുറിയിലെത്തിയപ്പോഴാണ് 30 അറകള്‍ തുറന്നു കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ ബാങ്കില്‍ നിന്ന് അല്പം മാറി ചിലര്‍ ഒരു മുറി വാടകയ്ക്കെടുത്തിരുന്നു.
ഇവിടെ നിന്ന് ബാങ്കിന്റെ ലോക്കറിലേക്ക് എത്തുന്ന വിധത്തില്‍ 25 അടി നീളത്തില്‍ തുരങ്കം നിര്‍മിച്ചാണ് മോഷ്ടാക്കള്‍ അകത്തെത്തിയത്. 225 ലോക്കറുകളാണ് ഇവിടെയുള്ളത്. ഇതില്‍ 30 എണ്ണമാണ് തുറന്നത്. സി.സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."