മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സര്‍ക്കാര്‍ നടപടി ആരംഭിച്ചു
തിരുവനന്തപുരം: തോമസ് ചാണ്ടി നടത്തിയത് നിയമലംഘനമാണെന്ന കലക്ടറുടെ റിപ്പോര്‍ട്ടും, എ.ജിയുടെ നിയമോപദേശവും ഇന്നലെ തുടര്‍നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫിസ് ചീഫ് സെക്രട്ടറിക്ക് കൈമാറി. ചീഫ് സെക്രട്ടറി കെ.എം എബ്രഹാം റവന്യൂ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.ജെ കുര്യന് ഇന്ന് കൈമാറും.
തോമസ് ചാണ്ടി നടത്തിയ നിയമലംഘനങ്ങള്‍ അക്കമിട്ടാണ് ആലപ്പുഴ കലക്ടര്‍ ടി.വി അനുപമ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രി അഡ്വ.ജനറലിന് കൈമാറിയിരുന്നു. കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിവച്ചാണ് എ.ജി നിയമോപദേശം നല്‍കിയത്. അഞ്ചുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് തോമസ് ചാണ്ടി ചെയ്തതെന്നാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് എ.ജിയും ശരിവയ്ക്കുകയായിരുന്നു.
തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമി ഇടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചുവെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നുമായിരുന്നു കലക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ട്. മാര്‍ത്താണ്ഡം കായലിലെ ഭൂമികൈയേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, മന്ത്രി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി റവന്യൂ സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് കൈമാറും. കലക്ടറുടെ മുന്നില്‍ വിശദീകരണം നല്‍കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിയുടെയും വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെയും വിശദീകരണം വീണ്ടും കലക്ടര്‍ കേള്‍ക്കും.
തുടര്‍നടപടികള്‍ എന്ന നിലയില്‍ നിലത്തിയ നിലങ്ങള്‍ പൂര്‍വസ്ഥിതിയില്‍ എത്തിക്കാനായിരിക്കും കലക്ടര്‍ ശ്രമിക്കുക. തോമസ് ചാണ്ടിയ്‌ക്കെതിരേയും വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയ്‌ക്കെതിരേയും കേസ് എടുത്ത് അന്വേഷണവും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."