പൊളിഞ്ഞു വീഴാറായി മീനങ്ങാടി വനിതാ കെട്ടിട സമുച്ചയം
നശിക്കുന്നത് വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് നിര്‍മിച്ച കെട്ടിടം
മീനങ്ങാടി: വനിതകളുടെ വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം അപകടാവസ്ഥയില്‍. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനും ശിശുമന്ദിരം റോഡിനോട് ചേര്‍ന്ന് നിര്‍മിച്ച കെട്ടിടമാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്.
പത്താം പഞ്ചവത്സര പദ്ധതിയിലുള്‍പെടുത്തി പഞ്ചായത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് 2004ലെ ഭരണ സമിതി 17 ലക്ഷം രൂപയോളമാണ് ഈ കെട്ടിടത്തിന് ചെലവഴിച്ചത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ വനിതകളുടെ വിവിധ കൈതൊഴില് പരിശീലന കേന്ദ്രമായാണ് ഈ കെട്ടിടം വിഭാവനം ചെയ്തിരുന്നത്. മൂന്നു നിലകളിലായി വിപണന കേന്ദ്രം, കൈതൊഴില് പരിശീലന കേന്ദ്രം, അയല്‍ക്കൂട്ടങ്ങളുടെ ജൈവ പച്ചക്കറി ഉള്‍പെടെയുള്ള വിവിധ ഉല്പന്നങ്ങളുടെ വിപണന കേന്ദ്രം, ഓഫിസ് എന്നിങ്ങനെ വേര്‍തിരിച്ച കെട്ടിടം മാറി വന്ന ഭരണ സമിതികള്‍ പ്രാധാന്യം കൊടുക്കാത്തതിനാല്‍ ലക്ഷ്യത്തിലെത്താതെ അടഞ്ഞുകിടന്നു.
എന്നാല്‍ ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്ന് മാറി ഇപ്പോള്‍ കച്ചവട സ്ഥാപനങ്ങളും പഞ്ചായത്തിലെ ജീവനക്കാരുടെ താമസ സ്ഥലവുമായി മാറ്റിയിരിക്കുകയാണ് ഈ കെട്ടിടം. ശിശു മന്ദിരം റോഡിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടം കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ തുരുമ്പെടുത്ത അവസ്ഥയിലാണുള്ളത്. കെട്ടിടത്തിന് മുന്നിലൂടെയുള്ള റോഡിലൂടെ ശിശു മന്ദിരത്തിലെ കുട്ടികളും സമീപത്തെ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലേക്കും ജുമാമസ്ജിദിലേക്കും പോകുന്ന നിരവധി ആളുകള്‍ക്കുമാണ് ഈ കെട്ടിടം ഭീഷണിയാകുന്നത്. അപകടാവസ്ഥ മുന്‍നിര്‍ത്തി കെട്ടിടം പൊളിച്ചു നീക്കുകയോ പുതിക്കി പണിയുകയോ വേണമെന്ന ആവശ്യവും ഇതോടെ ശക്താമകുകയാണ്.6
അനുയോജ്യമായ നടപടിയുണ്ടാകും: പഞ്ചായത്ത് പ്രസിഡന്റ്
മീനങ്ങാടി: 2004ല്‍ പണി പൂര്‍ത്തീകരിച്ച കെട്ടിടം അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തി കൊണ്ട് അന്നു തകര്‍ച്ചാ ഭീഷണിയിലായിരുന്നെന്ന് മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന് പറഞ്ഞു.
കൈവരികളുടെ ബലക്കുറവും കെട്ടിടത്തിന്റെ അപകടാവസ്ഥയും കണക്കിലെടുത്താണ് കെട്ടിടം വിഭാവനം ചെയ്ത പദ്ധതിക്കായി കെട്ടിടം ഉപയോഗിക്കാതിരുന്നത്. മൂന്നു നിലകളുള്ള കെട്ടിടത്തിലെ മുകളിലത്തെ നിലയാണ് ഏറ്റവും അപകടാവസ്ഥയിലുള്ളത്.
ഈ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ അപകടാവസ്ഥ മുന്‍നിര്‍ത്തി പൊതുജനങ്ങളുടെ സുരക്ഷക്കാവശ്യമായ നടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും പ്രസിഡന്റ് സുപ്രഭാതത്തോട് പറഞ്ഞു.
ഭരണസമിതിയുടെ അവഗണന അവസാനിപ്പിക്കണം: മുസ്ലിം ലീഗ്
മീനങ്ങാടി: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം അപകടാവസ്ഥയിലായിട്ടും അറ്റക്കുറ്റ പ്പണി നടത്തുന്നതിനോ പുതുക്കി പണിയുന്നതിനോ തയാറാകാത്ത പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു.
ഭരണ സമിതിയുടെ ഈ അവഗണന അവസാനിപ്പിക്കണമെന്നും ലീഗ് അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദു ഹാജി അധ്യക്ഷനായി. യോഗത്തില്‍ സി.കെ സൈതലവി ഹാജി, കെ. അബ്ദുല്ല, കെ. ഷമീര്‍, വി.കെ മോയ്തീന്കുട്ടി, ഖൈറുദ്ദീന്‍, ഒ.ടി സലീം, ഒ.ടി മുജീബ് സംസാരിച്ചു.
------------------------------------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
എരുമേലിയിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്
Kerala
• 24 days agoഗസ്സയിലേക്ക് വീണ്ടും സഹായമെത്തിച്ച് യുഎഇ; 5112 ടണ്‍ അവശ്യവസ്തുക്കളുമായി കപ്പല്‍ ഈജിപ്തിലെത്തി.
uae
• 24 days agoഎറണാകുളം ദേശീയപാതയിൽ ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്
Kerala
• 24 days agoവര്‍ക്ക്ഷോപ്പിനുള്ളിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു; സുഹൃത്ത് കസ്റ്റഡിയിൽ
National
• 24 days agoമറ്റു രാഷ്ട്രങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സഊദി അറേബ്യ
Saudi-arabia
• 24 days agoതൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു
Kerala
• 24 days agoമാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍
Kuwait
• 24 days agoമണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി
National
• 24 days agoപറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
latest
• 24 days agoജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി
uae
• 24 days agoഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറി ഐസ്ക്രീം
International
• 24 days agoഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു
National
• 24 days agoകോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു
Kerala
• 24 days ago'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍
International
• 24 days agoഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം
ഇന്നലെ ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് പത്ത് ഗ്രാമിന് 110 രൂപ കുറഞ്ഞ് 75,650 രൂപയിലെത്തിയതോടെയാണ് ഈ മാറ്റമുണ്ടായത്.