പ്രമേഹരോഗികളുടെ സമ്പൂര്‍ണ രജിസ്റ്റര്‍ നടപ്പിലാക്കുന്നു
തിരുവനന്തപുരം: പ്രമേഹം മൂലമുള്ള കാഴ്ചക്കുറവ് (ഡയബറ്റിക് റെറ്റിനോപ്പതി) തുടര്‍ച്ചയായി പരിശോധിക്കാന്‍ 'നയനാമൃതം' പദ്ധതിയും പ്രമേഹരോഗികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സമ്പൂര്‍ണ ഡയബറ്റിക് രജിസ്ട്രി പദ്ധതിയും നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലോക പ്രമേഹ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നഗരത്തിലും നാട്ടിന്‍പുറങ്ങളിലുമുള്ള ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തി ആകെ ജനസംഖ്യയും പ്രമേഹ രോഗബാധിതരുടെ എണ്ണവും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും.
ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് സര്‍വേ. യു.കെയിലെ ബെര്‍മിങ്ഹാം സര്‍വകലാശാലയുമായി സഹകരിച്ച് പ്രമേഹരോഗ നിയന്ത്രണം സംബന്ധിച്ച കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കനകക്കുന്നില്‍ നടന്ന പരിപാടിയില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."