സഖ്യ സേന ആക്രമണത്തില്‍ സന്‍ആയിലെ ആകാശ നാവിഗേഷന്‍ സംവിധാനം തകര്‍ന്നു
സന്‍ആ: സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന നടത്തിയ വ്യോമാക്രമണത്തില്‍ തലസ്ഥാന നഗരിയായ സന്‍ആയിലെ വിമാന നാവിഗേഷന്‍ സംവിധാനം തകര്‍ന്നു. തലസ്ഥാന നഗരിയായ സന്‍ആ വിമാനത്താവളത്തിലെ നാവിഗേഷന്‍ സംവിധാനമാണ് പൂര്‍ണ്ണമായും തകര്‍ന്നതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തിലാണ് നാവിഗേഷന്‍ സംവിധാനം തകര്‍ന്നത്. ആക്രമണത്തില്‍ നാവിഗേഷന്‍ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നതായി സന്‍ആ വിമാനത്താവള വക്താവ് മാസിന് ഗാനിം പറഞ്ഞു.
'തീര്‍ത്തും ഉപയോഗ ശൂന്യമായ നാവിഗേഷന്‍ സംവിധാനം ഏതെങ്കിലും തരത്തില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ടെക്നിക്കല്‍ എന്‍ജിനീയറിങ് വിഭാഗം കഠിന ശ്രമം തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വിമാനത്താവളത്തിലേക്ക് വരുന്ന ഒരു വിമാനത്തിന്റെയും സന്ദേശങ്ങള്‍ സ്വീകരിക്കാനോ കൈമാറാനോ സാധ്യമല്ല. യു.എന്നിന്റെ സഹായ വിമാനങ്ങള്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഈ വിമാനങ്ങള്‍ക്കും ഇപ്പോള്‍ സന്ദേശം ലഭ്യമല്ലാത്തതിനാല്‍ സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.
ഒരു വര്‍ഷത്തിലധികമായി സഖ്യ സേന സന്‍ആ വിമാനത്താവളം കര്‍ശന ഉപാധിയോടെയാണ് ഉപയോഗിക്കാന്‍ അനുവദിക്കുന്നുള്ളൂ. ഇക്കാലയളവില്‍ യു.എന്നിന്റെ ജീവകാരുണ്യ പ്രവര്‍ത്തന വിമാനങ്ങള്‍ക്ക് മാത്രമേ ഇങ്ങോട്ട് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഒരാഴ്ച മുന്‍പ് സഊദി തലസ്ഥാനമായ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ ഹൂതികള്‍ മിസൈല്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് ശക്തമായ സൈനിക നീക്കമാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന യമനില്‍ തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."