വഞ്ചനാക്കുറ്റം; രണ്ടുപേര്‍ക്കെതിരേ കേസ്
തിരൂരങ്ങാടി: യുവതിയെ വഞ്ചിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. സി.പി.എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പതിനാറുങ്ങല്‍ സ്വദേശി എം.പി ഇസ്മായീല്‍ (50), ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം പന്താരങ്ങാടി സ്വദേശി സി.പി സുധാകരന് (50) എന്നിവര്‍ക്കെതിരേയാണ് പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. ഇവരുടെ മകന്റെ പേരില്‍ പള്ളിപ്പടിയിലുള്ള വീടും പുരയിടവും ഉള്‍ക്കൊള്ളുന്ന സ്ഥലത്തിന്റെ ആധാരം ഇസ്മായീലും സുധാകരനും പണം കടമായി നല്‍കുന്നതിനായി നല്‍കിയിരുന്നു.
പലിശയടക്കം പണം തിരികെ നല്‍കിയിട്ടും ആധാരം നല്‍കാതെ വിശ്വാസ വഞ്ചന ചെയ്തുവെന്നും മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കില്‍ വീടും സ്ഥലവും വില്പന നടത്തുമെന്നും ആധാരം ആവശ്യപ്പെട്ടപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ പരാതിയില്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് തിരൂരങ്ങാടി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലിസ് കേസെടുത്തിരുന്നില്ല. തുടര്‍ന്ന് ഡി.ജി.പിക്കും മറ്റും പരാതി നല്‍കിയതോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് 43617, 406, 5061 എന്നി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."