സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം; ആറുപേര്‍ അറസ്റ്റില്‍
തിരൂരങ്ങാടി: മൂന്നിയൂര്‍ കളിയാട്ടമുക്കില്‍ സി.പി.ഐ(എം) പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
കളിയാട്ടമുക്ക് വടക്കംപാട്ട് അനൂപ് (24), ചേനിയാട്ടില്‍ രാജുവിന്റെ മകന്‍ ജിജീഷ് (25), കരിപറമ്പത്ത് വീട്ടില്‍ രാജുവിന്റെ മകന്‍ ജിനേഷ് (22) കീകരങ്ങാട് രാമന്റ മകന്‍ രജ്ഞിത്ത് (28) പെരുങ്കല്ലംപുറായി കരിപറമ്പത്ത് വീട്ടില്‍ വേലായുധന്റെ മകന്‍ പ്രതീഷ്(24), കളത്തിങ്ങല്‍തൊടി കാരിക്കുട്ടി മകന്‍ പ്രിയേഷ് ബാബു(26) എന്നിവരെയാണ് തിരൂരങ്ങാടി സി.ഐ. ഇ. സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സി.പി.എം പ്രവര്‍ത്തകരായ ഇടശ്ശേരി ഹംസയുടെ മകന്‍ ഷാജഹാന്‍ (35), അന്തംവീട്ടില്‍ കൃഷ്ണന്റെ മകന്‍ വിനീത് (35), ചോയിമഠത്തില്‍ ദേവരാജന്റെ മകന്‍ നിഖില്‍ (21), വടക്കേപുരക്കല്‍ സദുവിന്റെ മകന്‍ മണി (30), എന്നിവരെ പ്രതികള്‍ ആക്രമിച്ചത്. ഇവര്‍ ചികിത്സയിലാണ്. സി.പി.എം ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ്, കൊടിമരം, സ്തൂപങ്ങള്‍, എന്നിവ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആര്‍.എസ്.എസ് ഇടപെട്ടതോടെയാണ് അക്രമമുണ്ടായതെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."