വാഖ് ഡയാലിസിസ് സെന്റര്‍ വിഭവസമാഹരണം 19ന്
എടവണ്ണപ്പാറ: ഒരുമനസുമായി വാഴക്കാട് പഞ്ചായത്തിലെ നിവാസികള്‍ ഡയാലിസിസ് രോഗികള്‍ക്കായി കൈകോര്‍ക്കുന്നു. രോഗി ആരായാലും വേദന ഒന്ന് തന്നെയാണെന്ന തിരിച്ചറിവിലൂടെ പഞ്ചായത്തിലെ നിവാസികളെ കൈകോര്‍ക്കാന്‍ കാരണമായത് വാഖ് ഡയാലിസിസ് സെന്ററും. കിഡ്‌നിരോഗികളുടെ വര്‍ധനവും തുടര്‍ച്ചയായ ഡയാലിസിസിന് താങ്ങാന്‍ കഴിയാത്ത ചെലവും രോഗികളെ കൂടുതല്‍ രോഗികളാക്കിയപ്പോള്‍ വാഴക്കാട് പഞ്ചായത്തില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മ 2014 ലില്‍ വാഴക്കാട് തുടക്കം കുറിച്ചതാണ് ഡയാലിസിസ് സെന്റര്‍.
അവര്‍ക്ക് സഹായമൊരുക്കി നാട്ടുകാരും ചേര്‍ന്നപ്പോള്‍ പദ്ധതി ജീവകാരുണ്യ രംഗത്ത് വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. പദ്ധതിക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വാഖ് മുന്നോട്ടുവന്നപ്പോള്‍ നിത്യേനയുള്ള ചെലവിലേക്ക് രണ്ട് ഘട്ടങ്ങളിലായി നാല്‍പത് ലക്ഷം സ്വരൂപിക്കാനും വാഴക്കാട് പഞ്ചായത്തിലെ നിവാസികള്‍ക്കായി. വൃക്കരോഗം ഇല്ലായ്മ ചെയ്യാനുള്ള ബോധവല്‍ക്കരണവും ഇതിനോട് കൂടെ ഊര്‍ജിതമായി നടത്തുന്നുണ്ട്.
മുപ്പതോളം രോഗികള്‍ക്ക് ഇതിനകം ഡയാലിസിസ് ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞെന്നും ഇനിയും അപേക്ഷകള്‍ ഉണ്ടെന്നും സൗകര്യക്കുറവ് കാരണം സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.
പദ്ധതിയിലേക്കുള്ള മൂന്നാംഘട്ട വിഭവ സമാഹരനതിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ നാട്ടുകാര്‍. 19നാണ് വിഭവസമാഹരണം നടക്കുന്നത്. വിഭവസമാഹരണത്തിന്റെ പ്രഖ്യാപനം കഴിഞ്ഞദിവസം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. സപ്പോര്‍ട്ടിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി അധ്യക്ഷനായി. ടി.വി ഇബ്രാഹിം എം.എല്‍.എ, ജില്ലാപഞ്ചായത്തംഗം പി.ആര്‍ രോഹില്‍നാഥ്, ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."