എം.എസ്.പി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: എം.എസ്.എഫ്
മലപ്പുറം: മലബാര്‍ സ്‌പെഷ്യല്‍ പൊലിസിന്റെ ആസ്ഥാനമായ മലപ്പുറത്തു എം.എസ്.പി കമാണ്ടന്റ് മാനേജരായി പ്രവര്‍ത്തിക്കുന്ന എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എം.എസ്.എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്. കമാണ്ടന്റ് തന്നെ മാനേജറായി മേല്‍നോട്ടം നിര്‍വഹിക്കുന്ന സ്‌കൂളില്‍ നിയമനങ്ങളില്‍ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.
കമാണ്ടന്റും ഭരണകക്ഷി അധ്യാപകസംഘടനാ നേതൃത്വവും ഒത്തുകളിച്ചു യോഗ്യതയില്ലാത്തവര്‍ക്ക് നിയമനങ്ങള്‍ നല്‍കുന്നതായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പ്രതിഷേധാര്‍ഹമാണ്. ബന്ധുനിയമനവും സ്വജനപക്ഷപാതവും എം.എസ്.പി സ്‌കൂളിന് കളങ്കം ചാര്‍ത്തിയിരിക്കുകയാണ്. കമാണ്ടന്റിന്റെ അധികാര പരിധിയില്‍ നിന്നും മാറ്റി സ്‌കൂള്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തയ്യാറാവണമെന്നും നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും യോഗം ആവശ്യപ്പെട്ടു. സാലിഹ് മാടമ്പി അധ്യക്ഷനായി. ഫാരിസ് പൂക്കോട്ടൂര്‍, കെ.വി.എം മന്‍സൂര്‍, വി.കെ റാഷിദ്, സി.എ റഹൂഫ്, കെ.പി നൗഫല്‍, എന്‍ നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."