മിനിപമ്പ നവീകരണം പൂര്‍ത്തിയായി; ഉദ്ഘാടനം നാളെ
എടപ്പാള്‍: ശബരിമലയിലേക്കുള്ള യാത്രയില്‍ ഭക്തന്മാര് ഇടത്താവളമായി ഉപയോഗിക്കുന്ന കുറ്റിപ്പുറം മിനി പമ്പയില്‍ ഭക്തന്മാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മന്ത്രി ഡോ.കെ.ടി.ജലീല്‍ മിനിപമ്പയില്‍ നിര്‍വഹിക്കും.
മേഖലയില്‍ 24 മണിക്കൂറും പൊലിസ് സേവനം ഉറപ്പാക്കും. ഇതിനായി 10 വീതം പോലിസുകാര്‍ വിവിധ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഴുവന്‍ പ്രദേശത്തെയും വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഭക്തന്മാര്ക്ക് വിരി വക്കുന്നതിനുള്ള സൗകര്യങ്ങള്‍ തയാറായി, കടവില്‍ 12 ലൈഫ് ഗാഡുമാരുടെ സേവനമുണ്ടാകും. രാത്രിയും പകലുമായി ആറുപേര്‍ പ്രവര്‍ത്തിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എയ്ഡ് സെന്ററും പ്രവര്‍ത്തിക്കും. രാവിലെ ആറുമുതല്‍ ഒന്‍പതു വരെയും വൈകിട്ട് അഞ്ചുമുതല്‍ രാത്രി ഒന്‍പത് വരെയും ഡോക്ടറുടെ സേവനം ഉറപ്പാക്കും.
ഇതിനായി എം.ഇ.എസ് മെഡിക്കല്‍ കോളജുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. വെള്ളം ലഭ്യമാക്കുന്നതിന് ടാങ്ക് സ്ഥാപിച്ചു. ആരോഗ്യവകുപ്പിനും ഫയര്‍ സര്‍വിസിനും ആവശ്യമായ പവലിയനുകള്‍ തയാറായി. ഇവര്‍ 24 മണിക്കൂറും സേവന സജ്ജരാവും. മുഴുവന്‍ പ്രദേശത്തെയും ശുചീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. സ്വകാര്യ സ്ഥാപനം വഴി ആറ് സോളാര്‍ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."