യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
മലപ്പുറം: തോമസ്ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഹൈക്കോടതി പരാമര്‍ശമുണ്ടായിട്ടും മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി 11 മുതല്‍ മലപ്പുറം കലക്ടറേറ്റ് കവാടം ഉപരോധിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷനായി. പി.സി വേലായുധന്‍ കുട്ടി, സി.കെ ഹാരിസ്, ഉപ്പൂടന്‍ ഷൗക്കത്ത്, മുജീബ് ആനക്കയം, കെ.എസ് അനീഷ് സംസാരിച്ചു. ഉപരോധം രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൊലിസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ഉന്തും തള്ളുമുണ്ടായി. പലരേയും റോഡിലൂടെ വലിച്ചിഴയാണ് അറസ്റ്റ് ചെയ്തത്. റിയാസ് മുക്കോളി, ലത്തീഫ് കൂട്ടാലുങ്ങല്‍, അന്‍വര്‍ അരൂര്‍,അനീസ് കളത്തിങ്ങല്‍,ശംസു മപ്രം , നൗഷാദ് ഉന്നന്തല എന്നിവരെ മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി .
അഷ്‌റഫ് ഒടുവില്‍, അബ്ദുറഹീം വാളപ്ര, ഹുസൈന്‍ കണ്ണമംഗലം, സൈനബാനു അങ്ങാടിപ്പുറം, അഷ്‌റഫ് പറക്കുത്ത്, അക്ബര്‍ മീനായി, ഫൈസല്‍ ബാവ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."