ഗെയില്‍ സംഘര്‍ഷം: ഇനിയും ജാമ്യം ലഭിക്കാതെ 12 പേര്‍
അരീക്കോട്: ഗെയില്‍ വാതക പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് നടന്ന ഹര്‍ത്താലിന്റെ ഭാഗമായുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്ത 12 പേര്‍ക്ക് ഇനിയും ജാമ്യം ലഭിച്ചില്ല.
മഞ്ചേരി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പൂക്കോട്ടുചോല തലയഞ്ചേരി കാസിം(32), മാവൂര്‍ സ്വദേശി മുഹമ്മദ് അസ്‌ലം (18), വേരന്‍ കടവത്ത് അബ്ദുല്‍ ജലീല്‍ (32), എരഞ്ഞിമാവ് അബ്ദുല്‍ ഖാലിദ് (38), വളപ്പില്‍ ഫൈജാസ് (18), കാവനൂര്‍ താഴത്തു വീട്ടില്‍ മുഹമ്മദ് ഫവാസ് (18), കിണറടപ്പന്‍ റംഷാദ് (21), കുനിയില്‍ സ്വദേശി ഷിബിന്‍ (22), ഊര്‍ങ്ങാട്ടിരി നെല്ലിക്കാവില്‍ നിമില്‍ (22), കോലയില്‍ ഷാനിദ്(19), കുനിയില്‍ മുഹമ്മദ് റാഫി (23), കൊടിയത്തൂര്‍ അമ്പലക്കണ്ടി മുഹമ്മദ് ഷരീഫ് (47) എന്നിവരാണ് ഇപ്പോഴും ജയിലില്‍ കഴിയുന്നത്. സമരവുമായി ബന്ധപ്പെട്ട് 33 പേരെയാണ് പൊലിസ് കഴിഞ്ഞ രണ്ടിന് അറസ്റ്റ് ചെയ്തത്. ഇതിന്‍ 21 പേര്‍ക്ക് കോഴിക്കോട് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മഞ്ചേരി കോടതിയില്‍ ജാമ്യാപേക്ഷയില്‍ ഇന്നു വീണ്ടും വാദം കേള്‍ക്കും.
സമരവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പ് മുക്കം പൊലിസ് അറസ്റ്റ് ചെയ്ത ഗോതമ്പ റോഡ് സ്വദേശികളായ ഷാജി, അബ്ദുല്‍ കലാം എന്നിവര്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."