HOME
DETAILS

കണ്ണീരുണങ്ങാതെ നാട്; അവസാനയാത്ര ജീവന്‍കാത്ത ആംബുലന്‍സില്‍

  
backup
November 15 2017 | 05:11 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%a4%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b5%e0%b4%b8

 


തൊട്ടില്‍പ്പാലം: ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട പാലേരി പാറക്കടവിലെ അജ്മലിന്റെ ആകസ്മിക വിയോഗത്തില്‍ കണ്ണീരുണങ്ങാതെ നാട്. അത്യാസന്നനിലയിലായി മരണത്തെ മുഖാമുഖംകണ്ട പലരെയും മിനുറ്റുകള്‍ക്കകം ആശുപത്രിയിലെത്തിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കുറ്റ്യാടിയിലെ ആംബുലന്‍സ് ഡ്രൈവറായിരുന്ന കേളോത്ത് വീട്ടില്‍ അജ്മലിന്റെ മരണമാണ് നാടിനെയും നാട്ടുകാരെയും സുഹൃത്തുക്കളെയും ഒരുപോലെ കണ്ണീരണിയിച്ചത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് അജ്മല്‍ ഡ്രൈവറായി ജോലിചെയ്ത കുറ്റ്യാടിയിലെ നന്‍മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സില്‍ തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത് കൂടിനിന്നവരുടെ ഹൃദയം തകരുന്ന കാഴ്ചയായിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ അജ്മലിനെ ശക്തമായ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ച്ച രാവിലെ ഒന്‍പതോടെ വടകര ചാനിയംകടവ് റോഡരികിലെ താമക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച പോലിസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ലഭിച്ച സ്ഥലമുള്‍പ്പടെ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.
ശരീരത്തില്‍ ക്രൂരമായ മര്‍ദനമേറ്റ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മാരകമായി പരുക്കേല്‍പ്പിച്ച ശേഷം അജ്മലിനെ കുളത്തില്‍ തള്ളിയിട്ടതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കൊയിലാണ്ടി തഹസില്‍ദാറുടെയും പേരാമ്പ്ര സി.ഐ സുനില്‍കുമാറിന്റെയും നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാത്രി എട്ടരയോടെ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പാലേരി പാറക്കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
അതേസമയം നാട്ടുകാരുടെ ആവശ്യപ്രകാരം ഇന്‍ക്വസ്റ്റിനായി തഹസില്‍ദാറുടെ വരവ് വൈകിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൂന്നുമണിക്കൂറിലേറെയാണ് തഹസില്‍ദാര്‍ വൈകിയത്. ഇതേതുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു . അത്യുല്‍സാഹിയായും വലിയ സൗഹൃദത്തിന്റെ ഉടയുമായിരുന്ന അജ്മലിന്റെ വിയോഗവാര്‍ത്ത അറിഞ്ഞ് നൂറുകണക്കിനാളുകളാണ് അനുശോചനത്തിനായി അജ്മലിന്റെ വീട്ടിലെത്തിക്കൊണ്ടിരിക്കുന്നത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടും ആവശ്യമായ നടപടി സ്വീകരിക്കാതിരുന്ന പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഖബറടക്കല്‍ ചടങ്ങിന് ശേഷം നാട്ടുകാര്‍ കുറ്റ്യാടി-കോഴിക്കോട് സംസ്ഥാനപാത ഒരുമണിക്കൂറിലേറെ ഉപരോധിച്ചു.
നന്‍മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആംബുലന്‍സില്‍ ഏറെകാലം ഡ്രൈവറായിരുന്ന അജ്മല്‍ ഈ അടുത്ത് കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ഒരു സ്വകാര്യ ബസില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ് മരണം സംഭവിച്ചത്. ഓട്ടോ ഡ്രൈവറായും, പെയിന്റ് ജോലിയും ചെയ്തിരുന്നു. വിവാഹശേഷം മകനെ ഗള്‍ഫിലേക്ക് പറഞ്ഞയക്കാനിരുന്നതായിരുന്നു അജ്മലിന്റെ പിതാവ് അമ്മദ്. മരണവാര്‍ത്ത അറിഞ്ഞ് ദുബായിലായിരുന്ന ജേഷ്ടന്‍ ബഷീര്‍ നാട്ടിലെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  22 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  22 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  22 days ago
No Image

പാലക്കാട് രാഹുല്‍ മുന്നില്‍

Kerala
  •  22 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  22 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  22 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago