HOME
DETAILS

ദേശീയപാത അറ്റകുറ്റപ്പണി ഇഴയുന്നു; പ്രതിഷേധവുമായി ബസുടമകള്‍

  
backup
November 15 2017 | 05:11 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3-2


വടകര: ഇഴഞ്ഞുനീങ്ങുന്ന ദേശീയപാത അറ്റക്കുറ്റപണിക്കെതിരേ ബസുടമകള്‍ രംഗത്ത്. വടകര-കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലെ റിപ്പയറിങ് തീരാശാപമായി മാറിയെന്നും ബസ് സര്‍വിസിനെ സാരമായി ബാധിച്ച സാഹചര്യത്തില്‍ ഓട്ടം നിര്‍ത്തേണ്ട സ്ഥിതിയാണെന്നും വടകര പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ മഴക്കാലത്ത് മൂരാട് പാലത്തിലും പാലത്തിന് ഇരുഭാഗത്തുമുണ്ടായ കുഴികളും ഇവയുടെ റിപ്പയറിങും കാരണം രണ്ടു മാസത്തിലധികം ബസുകള്‍ ഗതാഗത കുരുക്കില്‍പെട്ട് സര്‍വിസ് ഭാഗികമായി മുടങ്ങിയിരുന്നു. ഒരു മാസമായി മൂരാട് മുതല്‍ ചെങ്ങോട്ടുകാവു വരെയായിരുന്നു റിപ്പയറും റീ ടാറിങ്ങുമെങ്കില്‍ തിങ്കളാഴ്ച മുതല്‍ മൂരാട് മുതല്‍ മുട്ടുങ്ങല്‍ വരെയായി പ്രവൃത്തി.
അര മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ റോഡ് ബ്ലോക്കാവുന്ന സ്ഥിതിയാണ്. ഇതിന്റെ ഫലമായി വടകര-കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലോടുന്ന ബസുകള്‍ക്കു യഥാസമയം സര്‍വീസ് പൂര്‍ത്തിയാക്കാനാവുന്നില്ല. വടകര-കൊയിലാണ്ടി റൂട്ട് ബസുകള്‍ പയ്യോളിക്കും കൊയിലാണ്ടിക്കും ഇടയില്‍ ഒതുങ്ങേണ്ട അവസ്ഥയാണ്. കോഴിക്കോട് ബസുകളും പാതിവഴിയില്‍ ഓട്ടം നിര്‍ത്തുന്നു.
ഡീസല്‍, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനയാല്‍ നിലനില്‍പ്പ് ഭീഷണിയിലായപ്പോഴാണ് റോഡ് തടസത്തിന്റെ പേരില്‍ നേരാംവണ്ണം സര്‍വിസ് നടത്താനാവാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത്. നികുതിയും ജീവനക്കാരുടെ വേതനവും കൊടുക്കാന്‍ പോലും കഴിയുന്നില്ല. റോഡ് നന്നാക്കേണ്ടത് അനിവാര്യമാണെങ്കിലും ഇഴഞ്ഞു നീങ്ങുന്ന പ്രവൃത്തി ദോഷകരമായി ബാധിക്കുകയാണെന്ന് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. പരിചയമുള്ള ജോലിക്കാരില്ലാത്തതിനാല്‍ 10 ദിവസം കൊണ്ട് തീര്‍ക്കാവുന്ന പ്രവൃത്തി 25 ദിവസം വേണ്ടിവരുന്ന സ്ഥിതിയാണ്.
ഗതാഗതത്തെ ബാധിക്കാത്ത തരത്തില്‍ പ്രവൃത്തി രാത്രിയിലേക്ക് മാറ്റണമെന്ന് ദേശീയാപാത വിഭാഗത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സര്‍വിസ് നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് അസോസിയേഷന്‍ നേതൃത്വം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാര്‍കാര്‍ഡിലെ തിരുത്തലില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ആധാര്‍ അതോറിറ്റി;  പേരിലെ അക്ഷരം തിരുത്താന്‍ ഇനി ഗസറ്റ് വിജ്ഞാപനവും നിര്‍ബന്ധം

Kerala
  •  18 days ago
No Image

പാഠ്യപദ്ധതിയില്‍ സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പരിഗണിക്കണം: കായിക മന്ത്രി

Kerala
  •  18 days ago
No Image

കാഞ്ഞിരപ്പള്ളിയില്‍ വിരണ്ടോടിയ കാള സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചു വീഴ്ത്തി

Kerala
  •  18 days ago
No Image

ജാര്‍ഖണ്ഡില്‍ ഇന്‍ഡ്യാ മുന്നേറ്റം; മഹാരാഷ്ട്രയില്‍ എന്‍.ഡി.എ

National
  •  18 days ago
No Image

പാലക്കാട് ബി.ജെപിയുടെ ലീഡ് കുറയുന്നു; പ്രിയങ്കയുടെ ഭൂരിപക്ഷം 40,000 കടന്നു

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago