HOME
DETAILS
MAL
ഗുജറാത്തി സ്ട്രീറ്റ് പുനരുദ്ധാരണം മാതൃകയാക്കാവുന്ന പദ്ധതി: മന്ത്രി
backup
November 15 2017 | 05:11 AM
കോഴിക്കോട്: നഗരത്തില്‍ നടപ്പാക്കുന്ന ഗുജറാത്തി സ്ട്രീറ്റ് പുനരുദ്ധാരണ പദ്ധതി ഏവര്‍ക്കും മാതൃകയാക്കാവുന്ന ഒന്നായിരിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഇന്നലെ രാവിലെ പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴയിലെ ഗുജറാത്തി സ്ട്രീറ്റ് പദ്ധതിയെ അപേക്ഷിച്ച് ബൃഹത്തായതാണ് കോഴിക്കോട്ടേത്. നടപ്പാത നവീകരണം, വൈദ്യുതവിളക്കുകള്‍ സ്ഥാപിക്കല്‍, അഴുക്കുചാല്‍ പദ്ധതി എന്നിവയ്ക്കായി സര്‍ക്കാര്‍ ഏഴു കോടി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവര്‍ത്തികള്‍ 2018 ഫെബ്രുവരിയില്‍ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നു ജില്ലാ ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."