ഒളവണ്ണയില്‍ ജനകീയ കരനെല്‍ കൊയ്ത്തുത്സവം
പന്തീരാങ്കാവ്: പതിനഞ്ചു വര്‍ഷം മുന്‍പ് ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ നേതൃത്വത്തില്‍ ഒളവണ്ണപഞ്ചായത്ത് ജലവിഭവ വികസന പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധയാകര്‍ഷിച്ചതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തു ജലനിധി പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഒളവണ്ണ പഞ്ചായത്തംഗങ്ങള്‍ ഒളവണ്ണ കൃഷിഭവനുമായി സഹകരിച്ച് നടത്തിയ കരനെല്‍ കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മാമ്പുഴയുമായി ബന്ധപ്പെടുത്തി കൂടുതല്‍ ടൂറിസം സാധ്യതകള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കണം. മാമ്പുഴയില്‍നിന്നു നീക്കം ചെയ്യുന്ന ചളി മറ്റെന്തെങ്കിലും വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാണോ എന്നു പഠനം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ചടങ്ങില്‍ വി.കെ.സി മമ്മദ് കോയ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. മനോജ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രസംഗിച്ചു. പഞ്ചായത്ത് ഹരിതസേന കണ്‍വീനര്‍ പി. ജയരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കരനെല്‍ കൃഷി ചെയ്യാന്‍ സ്ഥലം അനുവദിച്ച ചെറയക്കാട്ട് സൈതുല്‍ കബീറിനെ മന്ത്രി പൊന്നാടയണിയിച്ചു. പരിപാടി ആരംഭിക്കുന്നതിന്റെ മുന്‍പ് മാമ്പുഴ ടൂറിസം പദ്ധതിയുടെ ഭാഗമായി ജലായനം പദ്ധതിയില്‍ നടത്തിവരുന്ന അക്വാ ഫാം മന്ത്രി സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി സ്വാഗതവും വാര്‍ഡ് മെംബര്‍ പി.എം സൗദ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."