കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷന്‍ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്
കുന്ദമംഗലം: സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കെട്ടിടത്തില്‍ വരുത്തുന്നതിന്റെ ഭാഗമായി 8.2 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കുന്ദമംഗലം മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടത്തിന്റെ പ്രാഥമികഘട്ട നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി.
577 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ അഞ്ചു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറും ഒന്നാം നിലയുമാണ് പണിപൂര്‍ത്തിയായത്. ഈ പ്രവൃത്തിയുടെ ഇലക്ട്രിക്കല്‍, പ്ലംബിങ് വര്‍ക്കുകള്‍ മാത്രമാണ് ശേഷിക്കുന്നത്.
ഗ്രൗണ്ട് ഫ്‌ളോറില്‍ സബ് ട്രഷറി, കൃഷിഭവന്‍, ബ്ലോക്ക് ഓഫിസ്, പൊലിസ് എയ്ഡ്‌പോസ്റ്റ് എന്നിവയും ഒന്നാം നിലയില്‍ വില്ലേജ് ഓഫിസ്, തദ്ദേശ സ്വയംഭരണ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഓഫിസ്, തൊഴിലുറപ്പ് പദ്ധതി ഓഫിസ്, മീറ്റിങ് ഹാള്‍, രണ്ടാം നിലയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, തഹസില്‍ദാര്‍ ഓഫിസ്, പട്ടികജാതി വികസന ഓഫിസ്, എല്‍.എസ്.ജി.ഡി അസി. എന്‍ജിനീയര്‍ ഓഫിസ്, പട്ടികജാതി വികസന ഓഫിസ്, മൂന്നാം നിലയില്‍ എക്‌സൈസ് ഓഫിസ്, അഡിഷനല്‍ താലൂക്ക് സര്‍വേയര്‍ ഓഫിസ്, കോണ്‍ഫ്രന്‍സ് ഹാള്‍, അഗ്രികള്‍ച്ചര്‍ അസി. ഡയറക്ടര്‍ ഓഫിസ്,നാലാം നിലയില്‍ ഭാവിയില്‍ ആവശ്യമായി വരുന്ന സംവിധാനങ്ങള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കുന്ദമംഗലം പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുകെട്ടിടത്തില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."