HOME
DETAILS

ലൈഫ് മിഷന്‍; 1000 വീടുകളൊരുങ്ങും

  
backup
November 15 2017 | 05:11 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-1000-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d


കോഴിക്കോട്: ലൈഫ് മിഷന്‍ സമ്പൂര്‍ണ ഭവന പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വ്യാപാര-വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ കോഴിക്കോടന്‍ മനസിന്റെ അളവറ്റ കാരുണ്യം പ്രകടമായി. കോഴിക്കോട് താജ് ഹോട്ടലില്‍ ഒരുക്കിയ സംഗമത്തില്‍ ജില്ലയിലെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ പങ്കെടുത്തു. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ലക്ഷ്യമിടുന്ന ലൈഫ് മിഷനിലേക്ക് സേവന സന്നദ്ധതയുള്ള പ്രമുഖരുടെ സഹകരണം കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു സംഗമം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 1000 വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ചതുരശ്ര അടിക്ക് 2000 രൂപ മുതല്‍ സംഭാവന ചെയ്ത് വ്യക്തിഗതമായും പദ്ധതിയുടെ ഭാഗമാകാം. ഉള്ള്യേരിയില്‍ സര്‍ക്കാര്‍ കണ്ടെത്തിയ 15 ഏക്കര്‍ സ്ഥലത്ത് പാര്‍പ്പിട സമുച്ചയമൊരുക്കുന്നതിനായി വ്യക്തികളും സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ മുന്‍പാകെ സന്നദ്ധത അറിയിച്ചു.
സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുള്ള നവ കേരള മിഷന്‍ പദ്ധതികളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ് ലൈഫ് മിഷനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍പ്പിടങ്ങളോടൊപ്പം ആരോഗ്യപരിചരണ സംവിധാനം, ആധുനിക രീതിയിലുള്ള മാലിന്യ സംസ്‌കരണ സംവിധാനം, കൂടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍, തൊഴില്‍ പരിശീലന സൗകര്യം, വിദ്യാര്‍ഥികള്‍ക്ക് പഠനമുറി എന്നിവയടക്കമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഇതെല്ലാം പൊതുസ്വകാര്യ പങ്കാളിത്തത്തോടുകൂടി സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ലൈഫ് പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ വീടും ഭൂമിയും ഇല്ലാത്തവരായി 22,677 പേരാണുള്ളത്. 7,380 പേര്‍ക്ക് ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവരാണ്. പാതകള്‍, മാലിന്യ സംസ്‌കരണ സംവിധാനം, നഴ്‌സറി, പ്രാഥമിക വിദ്യാലയം, കമ്മ്യൂണിറ്റി ഹാള്‍, ഹെല്‍ത്ത് ക്ലബ്, ശിശുസംരക്ഷണ കേന്ദ്രം, പകല്‍ വീടുകള്‍ തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. അദീല അബ്ദുല്ല, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.പി നിധീഷ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago