HOME
DETAILS

റോഡില്‍ തീയിട്ട സമരക്കാര്‍ക്കും പദ്ധതി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും മന്ത്രി സുധാകരന്റെ വിമര്‍ശനം

  
backup
November 15, 2017 | 5:32 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0


കോഴിക്കോട്: ദേശീയപാതയില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ച് സമരം ചെയ്യുന്നവര്‍ക്കും പദ്ധതി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരേയും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ രൂക്ഷ വിമര്‍ശനം. റോഡുകളില്‍ സമരക്കാര്‍ നടത്തുന്ന പേക്കൂത്തുകള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കാണാന്‍ കഴിഞ്ഞെന്നും അഫ്ഗാനിസ്ഥാനോ, ഇറാഖോ അല്ല ഇതു കേരളമാണെന്നുമായിരുന്നു റോഡില്‍ ടയറിന് തീയിട്ട് സമരം ചെയ്യുന്നവരോട് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്.
ഏതെങ്കിലും ഒരു പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ച് സാങ്കേതികാനുമതി ലഭ്യമാക്കേണ്ടവര്‍ വര്‍ഷങ്ങള്‍ വൈകിപ്പിക്കുന്നത് എന്തിനാണെന്നും ശൂന്യാകാശത്തുനിന്ന് കൊണ്ടുവരേണ്ടതല്ല ഭരണാനുമതിയും സാങ്കേതികാനുമതിയും എന്നും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സദസിലിരുത്തി അദ്ദേഹം പറഞ്ഞു. നഗരപാത വികസന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 47 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുമെന്നും സ്ഥലം എം.എല്‍.എ ഏതു പാര്‍ട്ടിക്കാരനാണെന്ന് നോക്കാതെ പൊതുമരാമത്ത് വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.എല്‍.എമാരായ പ്രദീപ്കുമാറും മുനീറും സമര്‍പ്പിച്ച പൊതുമരാമത്ത് വകുപ്പിനു കീഴില്‍ വരുന്ന എല്ലാ പ്രവൃത്തികളും സമയബന്ധിതമായി നടപ്പാക്കുമെന്നും ആറു റോഡുകളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കവെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ഡല പുനര്‍നിര്‍ണയം: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഡ്യാ സഖ്യം യോഗം ചേരുന്നു

National
  •  a minute ago
No Image

'മൂന്ന് മണിക്കൂറോളം ജീവനോടെ ഉണ്ടായിട്ടും ചികിത്സ നല്‍കിയില്ല, രക്തം ലഭ്യമാക്കാന്‍ കാലതാമസം വരുത്തി' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം

Kerala
  •  20 minutes ago
No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  an hour ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  2 hours ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  2 hours ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  2 hours ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  2 hours ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  3 hours ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  3 hours ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  4 hours ago