സുവര്‍ണ ജൂബിലി ആഘോഷവും മധ്യസ്ഥ തിരുനാളും
കൂത്തുപറമ്പ്: കൂത്തുപറമ്പ് ക്രിസ്തുരാജ ദേവാലയത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും മധ്യസ്ഥ തിരുനാളും ഈ മാസം 18,19 തിയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
18ന് രാവിലെ 9.30ന് റവ:ഫാ. ആല്‍ബിന്‍ ഉഴുന്നുംകാട്ടില്‍, റവ.ഡീക്കന്‍ ജോസഫ് ജിസണ്‍ എന്നിവര്‍ നയിക്കുന്ന നവീകരണ ധ്യാനവും വൈകുന്നേരം 4.30ന് ദിവ്യബലിയും നടക്കും. തുടര്‍ന്ന് കൂത്തുപറമ്പ് ടൗണിലേക്ക് തിരുനാള്‍ പ്രദക്ഷിണം നടത്തും. 19ന് രാവിലെ 9.30ന് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. 11.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സുവര്‍ണ ജൂബിലി സ്മരണിക മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. സുകുമാരന്‍ പ്രകാശനം ചെയ്യും. റവ.ഫാ. പോള്‍ വള്ളോപ്പള്ളി, ഉവൈസ് ഫൈസി, വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ഗിനീഷ് താന്നിക്കാപ്പറമ്പില്‍, ഡോ. ജോണ്‍ ജോസഫ്, സ്റ്റാന്‍ലി, ബാബു പീറ്റര്‍, ടോമി തൈപ്പറമ്പില്‍, സാബു സബാസ്റ്റ്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."