ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ആഘോഷം ശ്രദ്ധേയമായി
കോവളം: കോവളത്ത് ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കൊപ്പം ഉദയ സമുദ്ര ഗ്രൂപ്പ് സംഘടിപ്പിച്ച ശിശുദിനാഘോഷം ശ്രദ്ധേയമായി. മണ്ണന്തലയിലുള്ള
മരിയോന്‍ പ്ലേ ഹോമിലെ അന്തേവാസികളായ നൂറോളം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ കോവലത്തെ ഹോട്ടലിലേക്ക് ക്ഷണിച്ചു വരുത്തി വിവിധ കലാപരിപാടികളോടെയാണ് ഉദയസമുദ്ര ശിശുദിനം ആഘോഷിച്ചത്.
ഹോട്ടലിലെ സ്വിമ്മിങ് പൂള്‍ സമുച്ചയത്തില്‍ നടന്ന പരിപാടികളില്‍ സി.ഇ.ഒ രാജഗോപാല്‍ അയ്യര്‍, ഫിനാന്‍സ് ഡയറക്ടര്‍ പി.വി ശിവശങ്കരപ്പിള്ള, വൈസ് പ്രസിഡന്റ് മോഹന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ തങ്കമണി, മാധ്യമപ്രവര്‍ത്തകന്‍ അയൂബ്ഖാന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മത്സരങ്ങളും അവരുടെ തന്നെ പഞ്ചാരിമേളമടക്കമുള്ള പരിപാടികളും സംഘടിപ്പിച്ചു. ഉദയസമുദ്ര ഗ്രൂപ്പിന്റെ സാമൂഹ്യക്ഷേമ പരിപാടികളുടെ ഭാഗമായാണ് ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കായി ശിശുദിനാഘോഷം സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."