ശിശുദിനറാലി പ്രസിഡന്റായി അഹല്യയും പ്രധാനമന്ത്രിയായി സാന്‍ജോയും
പാലക്കാട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് നടന്ന ശിശുദിനറാലി മോയന്‍ എല്‍.പി.സ്‌കൂള്‍ മൈതാനത്ത് നിന്ന് പുറപ്പെട്ടു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സാന്‍ജോ ബിനോയിയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആര്‍. അഹല്യയും റാലി നയിച്ചു.
കോട്ടമൈതാനത്ത് രക്തസാക്ഷി മണ്ഡപത്തിലെത്തിയ റാലിയെ തുടര്‍ന്നുള്ള പരിപാടികള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ആര്‍ അഹല്യ അധ്യക്ഷയായി. കുട്ടികളുടെ പ്രധാനമന്ത്രി പതാക ഉയര്‍ത്തി. ശിശുദിന സന്ദേശം നല്‍കി.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കൃഷ്ണന്‍, ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് സി.പി ജോണ്‍, ജോ. സെക്രട്ടറി എം. രാമചന്ദ്രന്‍, സെക്രട്ടറി എം.സി വാസുദേവന്‍, ട്രഷറര്‍ കെ. വിജയകുമാര്‍, എക്‌സി. അംഗങ്ങളായ അഡ്വ. എം. രണ്‍ദീഷ്, ആര്‍. ശിവന്‍, വി.കെ കമലം, എ.കെ കുട്ടന്‍ സംസാരിച്ചു.
സംസ്ഥാന ശിശുക്ഷേമസമിതി തയ്യാറാക്കിയ ശിശുദിന സ്റ്റാംപ് അങ്കണവാടി ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ സി ബീന കുട്ടികളുടെ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും നല്‍കി പ്രകാശനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."