കുടിവെള്ളം ചോദിച്ചാല്‍ മദ്യം കൊടുക്കുന്ന സര്‍ക്കാറാണ് കേരളത്തിലേത്: രമേഷ് ചെന്നിത്തല
ആലത്തൂര്‍: കുടിവെള്ളം ചോദിച്ചാല്‍ മദ്യം കൊടുക്കുന്ന സര്‍ക്കാറാണ് പിണറായി സര്‍ക്കാര്‍ എന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. യു.ഡി.എഫ് നയിക്കുന്ന പടയൊരുക്കം ജാഥക്ക് ആലത്തൂര്‍ സ്വാതി ജങ്ഷനില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ റേഷന്‍ നിര്‍ത്തി,
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ ഗവണ്‍മെന്റ് ജനങ്ങളെയാണ് ശരിയാക്കുന്നതെന്നും ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി എന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയത മാത്രം വളര്‍ത്തി ജനജീവിതം ദുസ്സഹമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും വികലമായാണ് ജി.എസ്.ടി നടപ്പിലാക്കിയത് എന്നും, പെട്രോളിന് ഏറ്റവും കൂടുതല്‍ വിലയുള്ള രാജ്യമായി മാറി ഇന്ത്യ എന്നും, സാമ്പത്തിക മാന്ദ്യം മൂലം രണ്ട് ലക്ഷം പേരുടെ ജോലി നഷ്ടപ്പെടുകയുണ്ടായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്രമോദിയും പിണറായിയും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ഗോപിനാഥ് അധ്യക്ഷനായ യോഗത്തില്‍ ഷാനിമോള്‍ ഉസ്്മാന്‍, എന്‍.കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍, വി.എസ് വിജയരാഘവന്‍, രാമസ്വാമി, എം.എ ജബ്ബാര്‍ മാസ്റ്റര്‍, കൊടിക്കുന്നില്‍ സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."