HOME
DETAILS

സഊദിവല്‍ക്കരണം: പദ്ധതികളുമായി തൊഴില്‍മന്ത്രാലയം

  
backup
August 14 2016 | 17:08 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%aa%e0%b5%8d

റിയാദ്: സഊദി തൊഴില്‍ രംഗത്ത് കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനു ആറിന കര്‍മ്മ പദ്ധതികളുമായി സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം. നിലവിലെ തൊഴില്‍ മേഖലയില്‍ നിന്നും കൂടുതല്‍ വിദേശികളെ നീക്കം ചെയ്തു പകരം കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നതിനും സ്വദേശികളെ എല്ലാ മേഖലയിലെ തോഴിലിലേക്കും ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.

പ്രാദേശിക തൊഴിലാളികളെ കൂടുതല്‍ ആശ്രയിക്കുന്നതിനായി റിക്രൂട്ട്‌മെന്റ് സംവിധാനങ്ങള്‍ പരിഷ്‌കരിക്കുക, സാങ്കേതിക തൊഴിലാളികള്‍ക്ക് പ്രൊഫഷണല്‍ പരീക്ഷകള്‍ നടപ്പാക്കല്‍, സ്വദേശികളെയും വിദേശികളെയും തൊഴിലിനു വെക്കുന്നതിനുള്ള ചിലവുകളുടെ അന്തരം കുറക്കല്‍, സ്വദേശികള്‍ക്ക് തൊഴിലുകള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിനുള്ള എംപ്ലോയ്‌മെന്റ് സംവിധാനം പരിഷ്‌കരിക്കല്‍, പ്രത്യേക മേഖലകള്‍ തിരഞ്ഞെടുത്ത് അതില്‍ സമ്പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം നടത്തല്‍, നിത്വാഖാതിന്റെ നിലവിലെ പതിപ്പ് കൂടുതല്‍ പരിഷ്‌കരിക്കല്‍ തുടങ്ങിയ ആറു പ്രധാന പദ്ധതികള്‍ നടപ്പില്‍ വരുത്താനാണ് തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ തീരുമാനം.

പദ്ധതികള്‍ പ്രാബല്യത്തില്‍ വരുന്നതോടെ സഊദി തൊഴില്‍ മേഖലയില്‍ കാതലായ പരിഷ്‌കാരങ്ങള്‍ തന്നെ ഉണ്ടായേക്കും. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതോടൊപ്പം നിലവില്‍ ഇവിടെ കാണുന്ന അവിദഗ്ധ തൊഴിലാളികളുടെ കടന്നു വരവ് പൂര്‍ണ്ണമായും തടയുകയാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. റിക്രൂട്ട്‌മെന്റ് മേഖല പൂര്‍ണ്ണമായും പരിഷ്‌കരിക്കുന്നതോടെ വിവിധ മേഖലകളിലേക്ക് വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തി വെക്കുന്നതിനും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിനു ആലോചനയുണ്ട്.

കടകളും മറ്റും ബിനാമിയായി നടത്തുന്നതില്‍ വിദേശ തൊഴിലാളികളെ വയ്ക്കുന്നതോടെ അവര്‍ക്കുള്ള സാമ്പത്തിക ചിലവ് താരതമേന്യ സ്വദേശി തൊഴിലാളികലെക്കാള്‍ കുറവാണ്. രണ്ടു വിഭാഗം തമ്മിലുള്ള ചിലവുകളുടെ അന്തരം കുറക്കുന്നതോടെ വിദേശികള്‍ക്ക് ഈ രംഗത്തും ഡിമാന്റ് കുറക്കാനാണ് മന്ത്രാലയം പദ്ധതിതയ്യാറാക്കുന്നത്. വിദേശികളുടെ മറ്റു ചിലവുകള്‍ കുത്തനെ കൂട്ടിപരമാവധി അവരെ നീക്കം ചെയ്യാന്‍ തൊഴിലുടമകളെ നിര്‍ബന്ധിപ്പിക്കുന്ന തരത്തിലേക്കായിരിക്കും മന്ത്രാലയം നീക്കം നടത്തുക. ഇതിന്റെ ആദ്യ പടിയേന്നോണം നേരത്തെ വിദേശികളുടെ ലെവിയായി മാസത്തില്‍ 200 റിയാല്‍ എന്ന തോതില്‍ വര്‍ഷത്തില്‍ 2400 റിയാല്‍ ആക്കി ഉയര്‍ത്തിയിരുന്നു. മാത്രമല്ല വിസ ഫീസിനത്തിലും റീ എന്‍ട്രി വിസ ഫീസിനത്തിലും വന്‍ വര്‍ധനവിന് കഴിഞ്ഞ ദിവസം സഊദി മന്ത്രി സഭ അംഗീകാരവും നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  11 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  40 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago