കര്‍ഷകര്‍ക്ക് കെണിയായി പാടശേഖരങ്ങളിലേക്ക് വലിച്ചെറിയുന്ന മദ്യകുപ്പികള്‍
ആനക്കര: റോഡിലും തോടിലും കുന്നിന്‍ പുറങ്ങളിലും പാടവരമ്പുകളിലും പുഴയിലുമിരുന്നുളള മദ്യപാനം വ്യാപകം. ഒഴിഞ്ഞ കുപ്പികള്‍ അലസമായി വലിച്ചെറിയുന്നു. പാടശേഖരത്തിലേക്ക് എറിയുന്ന ബിയര്‍ കുപ്പികള്‍ പെിട്ടി പാടത്ത് നടില്‍ നടത്തുന്ന കര്‍ഷക തൊഴിലാളികളുടെ കാലിലും കൈകളിലും മുറിവേല്‍ക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം ആനക്കര എന്‍ജിനീയര്‍ റോഡരികിലെ പാടത്ത് നടില്‍ നടത്തുമ്പോള്‍ തൊഴിലാളിയുടെ കാലിലും കൈകളിലും കുപ്പിചില്ലകള്‍ കുത്തി വലിയ മുറിവേറ്റിരുന്നു. ആനക്കര പഞ്ചായത്തിലെ വിവിധ തോടുകളിലും വെളളം ഒഴുകി പോകുന്ന ചെറിയ കൈത്തോടുകളിലും മദ്യ കുപ്പികള്‍ പൊട്ടിച്ചിട്ടുണ്ട്.
തൃത്താല കരിമ്പനക്കടവിലെ മദ്യശാലക്ക് സമീപത്തെ പാടശേഖരങ്ങളിലും, കനാലുകളിലും ഒഴിഞ്ഞ മദ്യക്കുപ്പികളും, പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളും നിറയുന്നതായി പരാതി.
ഈ പ്രദേശങ്ങളില്‍ പൊതുസ്ഥലത്തെ മദ്യപാനത്തിന് യാതൊരുവിധ നിയന്ത്രണവുമില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. മദ്യശാലയില്‍ നിന്നും മദ്യം വാങ്ങി തൊട്ടടുത്തിരുന്ന് മദ്യപിച്ച് ഉപേക്ഷിക്കുന്ന കുപ്പികളാണ് അടുത്തുള്ള പാടശേഖരങ്ങളില്‍ എത്തുന്നത്. ഇവിടെയുള്ള കനാല്‍കരയിലും മറ്റും മദ്യപരുടെ ശല്യമുള്ളതായി നാട്ടുകാര്‍ പറയുന്നു.
കനാലില്‍ ഉപേക്ഷിക്കുന്ന കുപ്പികളാണ് പിന്നീട് പാടത്തും മറ്റും ഒഴുകിയെത്തുന്നത്. രാവിലെയായാല്‍ കര്‍ഷകര്‍ക്ക് കുപ്പി പെറുക്കി വെളിയിലിടലാണ് പ്രധാന പണി. അടുത്തിടെ നാട്ടുകാര്‍ ചേര്‍ന്ന് കനാല്‍ വൃത്തിയാക്കിയപ്പോള്‍ നൂറ് കണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികളും, കുടിവെള്ള കുപ്പികളുമാണ് ലഭിച്ചത്.
തൃത്താല വി.കെ. കടവ് റോഡില്‍ കരിമ്പനകടവിലാണ് പുതിയ മദ്യനയപ്രകാരം സര്‍ക്കാര്‍ മദ്യശാല തുറന്നത്. കൊപ്പത്തെ മദ്യശാല പുതിയ നിയമപ്രകാരം അടക്കേണ്ടി വന്നപ്പോള്‍ കരിമ്പനക്കടവിലാണ് തുറന്നത്.
തുറന്ന സമയത്ത് വലിയ പ്രക്ഷോഭങ്ങളും മദ്യശാലക്കെതിരേ ഇവിടെ അരങ്ങേറിയിരുന്നു. നിലവില്‍ മദ്യപിച്ച് അലഞ്ഞു തിരിയുന്നവര്‍ സ്ത്രീകളും, കുട്ടികളുമടക്കമുള്ളവരുടെ സൈ്വര്യജീവിതത്തിന് ഭീഷണിയാവുന്നതായും പറയുന്നു. രാവിലെയും വൈകിട്ടും നിരവധി വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പോകാനായി കരിമ്പനക്കടവിലെ ബസ് സ്‌റ്റോപ്പിലെത്താറുണ്ട്. ഇവര്‍ക്കും ഇത്തരക്കാരുടെ ശല്യം ദുരിതമാവുന്നതായാണ് പരാതി.
കൂടാതെ നിരോധിത പുകയിലയുത്പന്നങ്ങളുടെ ഒഴിഞ്ഞ കവറുകളും പ്രദേശത്ത് കൂടിക്കിടക്കുന്ന സ്ഥിതിയാണ്. ജനങ്ങളുടെ സൈ്വര്യജീവിതത്തിന് നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പ്രദേശത്തെ നിളയോരം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എക്‌സൈസ്, ആരോഗ്യവകുപ്പ്, പൊലിസ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."