ബാലാവകാശ വാരാഘോഷം: ഇന്ന് മുതല്‍ വിവിധ പരിപാടികള്‍
പാലക്കാട്: സാമൂഹിക നീതി വകുപ്പും കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംയുക്തമായി നടത്തുന്ന ബാലാവകാശ വാരാഘോഷത്തിന് ജില്ലയില്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തില്‍ തുടക്കമായി. നവംബര്‍ 14 മുതല്‍ 20 വരെ നീണ്ടു നില്ക്കുന്ന വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗം വി.പി കുര്യാക്കോസ് അധ്യക്ഷനായി. ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കെ. ആനന്ദന്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഡോ. പി.സി ഏലിയാമ്മ, ചൈല്‍ഡ് ലൈന്‍ ഡയറക്ടറായ ഫാ. ജോര്‍ജ് പുത്തന്‍ചിറ, പി.എം.ജി ഹൈസ്കൂള്‍ പ്രധാന അധ്യാപിക ശ്രീദേവി , സൈമണ്‍, പി. സുബീഷ് സംസാരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിന് അഫ്ന ഫാത്തിമ ശിശുദിന സന്ദേശം നല്കി.
ബാലാവകാശ സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ചും കുട്ടികള്‍ അഭിമുഖീകരിക്കുന്ന ശാരീരിക - മാനസിക - സാമൂഹിക പ്രശ്നങ്ങളെകുറിച്ചും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളെകുറിച്ചും നടന്ന ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് ലഘുലേഖയും മധുരവും വിതരണം ചെയ്തു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റിന്റെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ്, തെരുവ് നാടകം, കൂട്ടയോട്ടം, ബോധവത്കരണ ക്ലാസുകള്‍, ഒപ്പ് ശേഖരണം, വാഹന പ്രചാരണം, തിയറ്റര്‍ പരസ്യം, ലഘുലേഖ വിതരണം, ഫൊട്ടോഗ്രഫി മത്സരം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."