നെഹ്‌റുവിന് നാടെങ്ങും പ്രണാമ പൂക്കള്‍
വടക്കാഞ്ചേരി : പിഞ്ചു കുഞ്ഞുങ്ങളെ പനിനീര്‍ പൂവിനോട് ഉപമിയ്ക്കുകയും അവരെ അഗാധമായി പ്രണയിയ്ക്കുകയും ചെയ്ത ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ് ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് നാടെങ്ങും പ്രണാമ പൂക്കള്‍. വടക്കാഞ്ചേരി ഉപജില്ലാ തല പരിപാടി വടക്കാഞ്ചേരി നഗരഹൃദയത്തെ വര്‍ണ്ണാഭമാക്കി. റാലിയും നടന്നു. കുട്ടികളുടെ പ്രധാനമന്ത്രി വടക്കാഞ്ചേരി ക്‌ളേലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുമാരി . റിന്യാ. പി. റെജി റാലിയ്ക്ക് നേതൃത്വം നല്‍കി. കരുമരക്കാട് ശിവക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച റാലി സംസ്ഥാന പാതയിലൂടെ വടക്കാഞ്ചേരി ഗവണ്‍മെന്റ് ഗേള്‍സ് എല്‍.പി സ്‌കൂളിലെത്തി സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.എന്‍ ലളിത ഉദ്ഘാടനം ചെയ്തു . കുട്ടികളുടെ സ്പീക്കര്‍ ഫാത്തിമ സിതാര അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍, അഡ്വ. ടി.എസ് മായാ ദാസ് , പി.വി സിദ്ധിഖ്, എന്‍.സി രാമകൃഷ്ണന്‍, കെ.ചിത്രലേഖ, പി.കെ ജലജ, കെ. ശശി പ്രകാശ്, എം.എന്‍ ബര്‍ജി ലാല്‍, കെ.എ അബ്ദുള്‍ ലത്തീഫ് , സിസ്റ്റര്‍ അമലിന്‍ ജോസ് സംസാരിച്ചു. ദേശമംഗലം തലശ്ശേരിയിലും വിവിധ പരിപാടികള്‍ നടന്നു. അറുപതാം നമ്പര്‍ അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. മഞ്ജുളയും 59 ാം നമ്പര്‍ അംഗന്‍വാടിയില്‍ പഞ്ചായത്ത് മെമ്പര്‍ കെ.എ നിഷയും ഉദ്ഘാടനം ചെയ്തു.
വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ആഘോഷ പരിപാടി യില്‍ ബ്ലോക്ക് പ്രസിഡന്റ് ജിജോ കുര്യന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ടി.വി ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ കെ അജിത് കുമാര്‍, ഷാഹിദ റഹ്മാന്‍ , മണ്ഡലം പ്രസിഡന്റ് പി.വി നാരായണസ്വാമി, സി.എ ശങ്കരന്‍കുട്ടി, ടി.വി സണ്ണി, എ.എസ് ഹംസ, സിന്ധു സുബ്രഹ്മണ്യന്‍, ജയന്‍ ചേപ്പലകോട്, ബുഷറ റഷീദ്, എല്‍ദോ പൂക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു.
വാടാനപ്പള്ളി : ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വാടാനപ്പള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തി. സി.എസ് വൈശാഖ് അധ്യക്ഷനായി. രാജേഷ് വൈക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. എ.എ മുജീബ്, രാഗനാഥന്‍ വൈകാട്ടില്‍, എന്‍.എസ് മനോജ്, ടി.കെ രഘു, ബ്ലോക്ക് സെക്രട്ടറിമാരായ ജിറ്റോ ജോസ്, ടി.പി പ്രമില്‍, പി.യു സഫ്വാന്‍ , എന്‍.പി അഭിജിത് തുടങ്ങിയവര്‍ സംസാരിച്ചു.
തൃശൂര്‍: നഗരത്തെ ആവേശം കൊളളിച്ച് കുരുന്നുകളുടെ റാലി ഈ വര്‍ഷത്തെ ശിശുദിനാഘോഷത്തിനു മാറ്റുകൂട്ടി. നഗരത്തിലേയും ചുറ്റുവട്ടത്തേയും കുട്ടികള്‍ 8 മണിയോടെ തൃശൂര്‍ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ചിട്ടയോടെയുളള കുട്ടികളുടെ ഘോഷയാത്ര ടൗണ്‍ ഹാളില്‍ എത്തിയതോടെ ശിശുദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. എല്‍ പി വിഭാഗത്തില്‍ പ്രസംഗത്തിന് ഒന്നാം സമ്മാനം ലഭിച്ച സെന്റ് ആന്‍സ് സി ജി എച്ച് എസിലെ നിരജ്ഞന്‍ വാദ്ധ്യാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യു പി വിഭാഗത്തില്‍ പ്രസംഗത്തിന് ഒന്നാം സമ്മാനം ലഭിച്ച എസ് എച്ച് സി ജി എച്ച് എസ് എസിലെ ശ്രീലക്ഷ്മി സുനില്‍ അദ്ധ്യക്ഷത വഹിച്ചു. യു പി വിഭാഗത്തില്‍ പ്രസംഗത്തിന് രണ്ടാം സമ്മാനം ലഭിച്ച അരണാട്ടുകര ഐ ജെ ജി എച്ച് എസ് എസിലെ സ്‌നേഹ പി എസ് മുഖ്യാതിഥിയായി. കോര്‍പ്പറേഷന്‍ മേയര്‍ അജിതാ ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, ശിശുക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗം എം.കെ.പശുപതി, ജില്ലാ സെക്രട്ടറി പി.എന്‍.ഭാസ്‌ക്കരന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. വിവിധ മത്സരങ്ങളില്‍ സമ്മാനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള സമ്മാനം ജില്ലാ കളക്ടര്‍ നല്‍കി.
എല്‍ പി വിഭാഗത്തില്‍ പ്രസംഗമത്സരത്തിന് രണ്ടാം സമ്മാനം ലഭിച്ച ഒല്ലൂര്‍ സെന്റ് റാഫേല്‍ സി എല്‍ പി എസിലെ ഫെയ്‌ന ഫിജോ സ്വാഗതവും എല്‍ പി വിഭാഗത്തില്‍ പ്രസംഗമത്സരത്തില്‍ മൂന്നാം സമ്മാനം ലഭിച്ച അരണാട്ടുകര ഐ ജെ പി എല്‍ പി എസിലെ ദേവിക വി അജിത് നന്ദിയും പറഞ്ഞു. ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, വിദ്യാഭ്യാസ വകുപ്പ്, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് സംയുക്തമായിട്ടാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചത്.
എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ.എല്‍.പി.സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു. ശിശുദിനാഘോഷത്തോടനുബന്ധിച്ച് നെഹ്‌റുവിന്റെ ജീവചരിത്രം സ്‌കിറ്റ് രൂപത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ശിശുദിന റാലി, കുട്ടികളുടെ പ്രസംഗം, ശിശുദിന ഗാനം എന്നിവ നടത്തി. കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തു. പ്രധാന അധ്യാപിക ബ്ലെയ്‌സി, സ്റ്റാഫ് പ്രതിനിധി സുജിനി എന്നിവര്‍ ശിശുദിനാശംസകള്‍ നല്‍കി.
എരുമപ്പെട്ടി: എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശിശുദിനാഘോഷവും പ്രമേഹ ദിനാചരണവും സംഘടിപ്പിച്ചു. ഡെപ്യൂട്ടി എച്ച്.എം. എം.എസ്. സിറാജ് ഉദ്ഘാടനം ചെയ്തു. അധ്യാപകന്‍ എം.എസ്.രാമകൃഷ്ണന്‍ അധ്യക്ഷനായി. ശിശുദിനാഘോഷത്തോടനുബന്ധിച്ച് നെഹ്‌റു അനുസ്മരണം, ചിത്രരചന, പ്രസംഗം, പതിപ്പ് - ചാര്‍ട്ട് എന്നിവയുടെ നിര്‍മാണ മത്സരങ്ങള്‍ നടന്നു. അധ്യാപകരായ സുനില്‍കുമാര്‍, ഗ്ലാഡി, ജോമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."