HOME
DETAILS

പട്ടാപകല്‍ പന്നി കൂട്ടങ്ങളുടെ വിഹാരം കുമരനെല്ലൂരില്‍ ഭീതിയുടെ നിഴലില്‍ ജനങ്ങള്‍

  
backup
November 15 2017 | 06:11 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%aa%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d


വടക്കാഞ്ചേരി : രാത്രി പകല്‍ ഭേദമില്ലാതെ പന്നി കൂട്ടങ്ങള്‍ നാട്ടില്‍ വിഹരിയ്ക്കുമ്പോള്‍ വടക്കാഞ്ചേരി നഗരസഭയിലെ ഓട്ടുപാറ നഗരഹൃദയത്തോട് തൊട്ട് കിടക്കുന്ന കുമരനെല്ലൂര്‍ ചുള്ളിക്കാട് മേഖലയില്‍ ജനങ്ങള്‍ ഭീതിയില്‍ . പട്ടാപകല്‍ പോലും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍.
വീട്ടുമുറ്റങ്ങളിലും റോഡുകളിലും പറമ്പുകളിലുമൊക്കെ പന്നി കൂട്ടങ്ങളാണ്. ഇത് മൂലം കുട്ടികളെ സ്‌കൂളുകളിലേക്ക് വിടുന്നതിന് പോലും ഭയക്കുകയാണ്. യാതൊരു ഭയവും കൂടാതെ കുട്ടി പന്നികളും ഭീമന്‍ പന്നികളുമൊക്കെ മേഖലയില്‍ വിഹരിയ്ക്കുമ്പോള്‍ ആക്രമണം ഭയന്ന് ജനങ്ങള്‍ ഒറ്റയ്ക്ക് നടക്കാന്‍ പോലും ഭയക്കുകയാണ്. ഇതിനകം ഒറ്റ പന്നികള്‍ നിരവധി പേരെയാണ് ആക്രമിയ്ക്കാന്‍ മുതിര്‍ന്നത്. പലരും ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതില്‍ സ്ത്രീകളും കുട്ടികളുമൊക്കെ ഉള്‍പ്പെടുന്നു. അകമല വനത്തില്‍ നിന്നാണ് പന്നികള്‍ കൂട്ടത്തോടെ കുമരനെല്ലുര്‍ , ചുള്ളിക്കാട് മേഖലയില്‍ എത്തുന്നത്. ഇത് മൂലം പ്രദേശത്തെ കൃഷികള്‍ വ്യാപകമായി നശിപ്പിയ്ക്കപ്പെടുകയാണ്. വിളവെടുപ്പിന് പാകമായ കൃഷിയൊക്കെ പന്നി കൂട്ടം നശിപ്പിയ്ക്കുമ്പോള്‍ കടകെണിയിലേക്ക് നയിക്കപ്പെടുകയാണ് കര്‍ഷകര്‍. വനം വകുപ്പിനും നഗരസഭയ്ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരിയ്ക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന വനം വകുപ്പിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങുകയാണ്. വനാര്‍ത്തികളില്‍ കിടങ്ങ് നിര്‍മ്മിയ്ക്കുമെന്നും വനത്തിനുള്ളില്‍ ആവശ്യമായ വെള്ളവും ഭക്ഷണ വസ്തുക്കള്‍ ഒരുക്കുമെന്നുമുള്ള പ്രഖ്യാപനവും ജലരേഖയാണ്.
തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിയ്ക്കാന്‍ സ്വന്തമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. പലരും ആയിരങ്ങള്‍ മുടക്കി തങ്ങളുടെ വീട്ടുപറമ്പിന്റെ അതിര്‍ത്തികളില്‍ പന്നികളെ പ്രതിരോധിയ്ക്കാന്‍ കിടങ്ങുകള്‍ നിര്‍മ്മിയ്ക്കുന്ന തിരക്കിലാണ്. കൊമ്പുള്ള ഒറ്റ പന്നികളെ ഭയന്ന് കുട്ടികള്‍ അടക്കമുള്ളവര്‍ വീടുകള്‍ക്ക് പുറത്തിറങ്ങാറില്ല എന്നതാണ് അവസ്ഥ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago