HOME
DETAILS

ഗത്യന്തരമില്ലാതെ തോമസ് ചാണ്ടി രാജിവച്ചു; പുതിയ മന്ത്രി ഉടന്‍ ഉണ്ടാകാനിടയില്ല

  
backup
November 15 2017 | 06:11 AM

15-11-2017-chandy-to-resign-today653596

തിരുവനന്തപുരം: കായല്‍കൈയേറ്റ വിഷയത്തില്‍ ആരോപണവിധേയനായ തോമസ് ചാണ്ടി ഗതാഗതമന്ത്രിസ്ഥാനം രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിക്കു കൈമാറി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുവെന്നു മുഖ്യമന്ത്രിയും സ്ഥിരീകരിച്ചു.

നേരത്തെ എന്‍.സി.പി യോഗത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ധാരണയായിരുന്നു. മന്ത്രിയുടെ വസതിയില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

രാജിക്ക് ദേശീയ നേതൃത്വം അംഗീകാരം നല്‍കിയതോടെ മുഖ്യമന്ത്രിക്ക് കത്തു കൈമാറുകയായിരുന്നു. രാജിവച്ചതിനുശേഷവും മന്ത്രി ഔദ്യോഗിക വാഹനത്തിലാണ് പൊലിസ് അകമ്പടിയോടെ കുട്ടനാട്ടിലേക്കു പോയത്.

ഇതോടെ ഒന്നര വര്‍ഷത്തെ പിണറായി മന്ത്രിസഭയില്‍ രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയായി തോമസ് ചാണ്ടി. തോമസ് ചാണ്ടിക്കു പകരം മന്ത്രി ഉടന്‍ ഉണ്ടാവാനിടയില്ലെന്നാണ് സൂചന. രണ്ട് എംഎല്‍എമാരാണ് എന്‍സിപിക്ക് നിയമസഭയില്‍ ഉള്ളത്. രണ്ടുപേരും ആരോപണവിധേയരായി മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. രണ്ടുപേരില്‍ ആരാണോ ആദ്യം കുറ്റവിമുക്തരായി വരുന്നത് അവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാമെന്നു മുഖ്യമന്ത്രി പറഞ്ഞതായി തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഹൈക്കോടതി പരാമര്‍ശത്തിനെതിരേ നാളെ സുപ്രിം കോടതിയില്‍ ഹരജി നല്‍കാനാണ് തോമസ് ചാണ്ടിയുടെ തീരുമാനം.


തോമസ് ചാണ്ടി രാജിയിലേക്ക് I ഇതുവരെയുള്ള വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 

മുഖ്യമന്ത്രി തോമസ് ചാണ്ടിക്കൊപ്പംനിന്നു:- ഇന്നു രാവിലെ മുഖ്യമന്ത്രി പറഞ്ഞത്

തോമസ് ചാണ്ടി തല്‍സ്ഥാനം രാജിവയ്ക്കുന്നതു സംബന്ധിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തന്നെ രാവിലെ വന്നു കണ്ട തോമസ് ചാണ്ടിയും എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്ററും ദേശീയ നേതൃത്വത്തിന്റെ തീരുമാനം അറിയുന്നതു വരെ സാവകാശം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത് എന്‍.സി.പി തീരുമാനം അറിയിക്കുന്ന പ്രകാരം രാജിക്കാര്യത്തില്‍ നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് മുഖ്യമന്ത്രിക്കു വിട്ടു; മുഖ്യമന്ത്രി എന്‍സിപിക്കും

ആദ്യം സിപിഐയും പിന്നീട് സിപിഎമ്മും ഉറച്ച നിലപാടെടുത്ത രാജിക്കാര്യം എല്‍ഡിഎഫ് മുഖ്യമന്ത്രിക്കു വിട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇന്നു പറഞ്ഞത് തോമസ് ചാണ്ടിയുടെ രാജി എന്‍സിപി കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നാണ്.

രാജിക്കാര്യം എല്‍ഡിഎഫ് ചര്‍ച്ചചെയ്തിരുന്നുവെന്നും അതില്‍ രണ്ടു നിര്‍ദ്ദേശങ്ങളാണ് വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു- വിഷയം സംബന്ധിച്ചു മുഖ്യമന്ത്രി തീരുമാനം എടുക്കുക, എന്‍സിപിയുടെ നിലപാട് അറിയുക.


Also Read I മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് സിപിഐ


ഇതിനിടെ കഴിഞ്ഞ ദിവസം വന്ന ഹൈക്കോടതി പരാമര്‍ശത്തെ കുറിച്ച് ഇന്നു രാവിലെ എന്‍സിപി നേതൃത്വവുമായി സംസാരിച്ചിരുന്നു. പാര്‍ട്ടി കേന്ദ്രനേതൃത്വവുമായി ചര്‍ച്ചചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചു. തീരുമാനം വൈകാതെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


രാജി ഒറ്റയ്ക്കു തീരുമാനിക്കാനാവില്ല


തോമസ് ചാണ്ടിയുടെ രാജി തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാവുന്നതല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മുന്നണി സംവിധാനത്തില്‍ ഘടകകക്ഷികളുമായി കൂടിയാലോചിച്ചതിന് ശേഷമേ ഇത്തരം കാര്യത്തില്‍ നിലപാടെടുക്കാന്‍ കഴിയൂ. ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടായി എന്ന അഭിപ്രായമില്ല. എന്‍.സി.പിയുടെ ഭാഗത്തും ന്യായമുണ്ട്. എല്ലാം പരിഗണിച്ച ശേഷം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സമയമെടുക്കും.


സി.പി.ഐ നടപടിയില്‍ അതൃപ്തി


മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സി.പി.ഐ മന്ത്രിമാരുടെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി അസാധാരണ സംഭവമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് അത്. യോഗത്തില്‍ തോമസ് ചാണ്ടി പങ്കെടുക്കുമെങ്കില്‍ തങ്ങള്‍ ഉണ്ടാകില്ലെന്നു സി.പി.ഐ കത്തിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രിയായിരിക്കുന്നിടത്തോളം കാലം തോമസ് ചാണ്ടിയ്ക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Also Read I അല്‍പമെങ്കിലും ഔചിത്യം അവശേഷിക്കുന്നുവെങ്കില്‍ തോമസ് ചാണ്ടി രാജി വെക്കണം- രൂക്ഷവിമര്‍ശനവുമായി ജനയുഗം

Also Read I വാക്കാല്‍ പറഞ്ഞാല്‍ പോര: വിധിയില്‍ വിമര്‍ശനമുണ്ടെങ്കില്‍ രാജിയെന്ന് തോമസ് ചാണ്ടി

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago