HOME
DETAILS

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ ടാക്‌സി ഡ്രൈവര്‍മാരുടെ ഉപജീവനം തടസപ്പെടുത്തുന്നതായി പരാതി

  
backup
November 15, 2017 | 7:07 AM

%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%82-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d


മട്ടാഞ്ചേരി: ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോടാക്‌സി ഡ്രൈവര്‍മാരുടെ ഉപജീവനം തടസപ്പെടുത്തുന്ന രീതിയില്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സിന്റെ ഇടപെടലുകളെന്ന് പരാതി. കൊച്ചി തുറമുഖത്ത് യാത്രാ കപ്പലുകളില്‍ പോര്‍ട്ട് ട്രസ്റ്റിന്റെ പ്രീ പെയ്ഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. 271 ഓട്ടോ ഡ്രൈവര്‍മാരും 126 ടാക്‌സി ഡ്രൈവര്‍മാരുമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കുറച്ച് നാളുകളായി യാത്രാ കപ്പല്‍ വരുമ്പോള്‍ ടൂര്‍ ഏജന്‍സികള്‍ 60 ശതമാനം പേരെ ഓണ്‍ലൈന്‍ ബുക്കിങ് എന്ന പേരില്‍ കൊണ്ട് പോകുകയാണെന്നും മിച്ചം വരുന്നവരെ കപ്പലില്‍ പ്രത്യേകം അനൗണ്‍സ്‌മെന്റ് നല്‍കി തെറ്റിദ്ധരിപ്പിച്ച് എ.സി ബസുകളില്‍ കൊണ്ട് പോകുകയാണെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം.
യാത്ര സുരക്ഷിതമെല്ലെന്നും അതികഠിനമായ ചൂടുണ്ടെന്നും പറഞ്ഞാണത്രേ ഇവരെ കൊണ്ട് പോകുന്നത്.
ഇത് മൂലം സഞ്ചാരികള്‍ക്ക് പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്ത സാഹചര്യവും അത് വഴി തങ്ങളുടെ ഉപജീവനം തടസപ്പെടുകയുമാണെന്നാണ് പരാതി. ഇത് സംബന്ധിച്ച് പരാതി പറഞ്ഞപ്പോള്‍ പരിഹാരമുണ്ടാക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ബെര്‍ത്തില്‍ കപ്പല്‍ കിടക്കുന്നതിന് ഏറെ ദൂരെയാണ് പ്രീ പെയ്ഡ് സംവിധാനം നിലനില്‍ക്കുന്നതെന്നും ഇതില്‍ മാറ്റമുണ്ടാകണമെന്നും തൊഴിലാളികള്‍ പറയുന്നു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അടിയന്തിര ചര്‍ച്ചക്ക് തയ്യാറാകണമെന്നും മറ്റ് യൂണിയനുകളുമായി ചേര്‍ന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന കാര്യം ആലോചിക്കുമെന്നും യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.എച്ച്.ഷാനവാസ്, കൊച്ചി നിയോജക മണ്ഡലം ചെയര്‍മാന്‍ പി.എസ് ഹംസക്കോയ, ജനറല്‍ സെക്രട്ടറി കെ.ബി സലാം എന്നിവര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിതാവ് അറസ്റ്റില്‍; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലിസ് 

National
  •  5 hours ago
No Image

ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് ആഗോള യുദ്ധമായി മാറും; പുതിയ മിസൈലുകള്‍ പരീക്ഷിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ് 

International
  •  5 hours ago
No Image

വനിത സംവരണ ബില്ലിന് പിന്നില്‍ ബിജെപിയുടെ ദേശവിരുദ്ധ ലക്ഷ്യം; മോദിയും, അമിത് ഷായും ജനങ്ങളെ കബളിപ്പിക്കുന്നു

National
  •  6 hours ago
No Image

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസി വേണുഗോപാലിന് പരസ്യ പിന്തുണയുമായി കെ സുധാകരന്‍; മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നേരില്‍ കണ്ട് സംസാരിച്ചതായി വെളിപ്പെടുത്തല്‍ 

Kerala
  •  6 hours ago
No Image

തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍ 

Kerala
  •  7 hours ago
No Image

പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞു; വനിത സംവരണ ബില്‍ പരാജയപ്പെട്ടതില്‍ നരേന്ദ്ര മോദി 

National
  •  7 hours ago
No Image

ഇന്ത്യക്ക് ആശ്വാസം; റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇളവ് നീട്ടി അമേരിക്ക

National
  •  7 hours ago
No Image

സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ഷാര്‍ജയും അജ്മാനും ബസ് സര്‍വിസുകള്‍ പുനരാരംഭിച്ചു

uae
  •  8 hours ago
No Image

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെച്ച്  ശ്വാസതടസം; മരണം രണ്ടായി; രണ്ടുപേര്‍ ചികിത്സയില്‍ 

Kerala
  •  9 hours ago
No Image

ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്‍ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്; ജീവനക്കാര്‍ സുരക്ഷിതർ

International
  •  9 hours ago