ജില്ലാ കലക്ടറെ അഭിനന്ദിച്ച് ജോയിന്റ് കൗണ്‍സില്‍
കാക്കനാട്: ഭൂരേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം നൂറ് ശതമാനം പൂര്‍ത്തിയാക്കി ജില്ലയെ സംസ്ഥാനത്ത് ഒന്നാമതെത്തിച്ച കലക്ടറെ കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസ്സോസിയേഷന്‍ (ജോയിന്റ് കൗണ്‍സില്‍ )ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ സംയുക്തമായി ഭൂരേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയതിനു പിന്നില്‍ കലക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ളയുടെ പങ്ക് വലുതാണ്.
ഓണ്‍ലൈന്‍ പോക്കുവരവ് പൂര്‍ത്തിയാക്കിയതിലൂടെ ഈ രംഗത്ത് ജില്ല ബഹുമതിക്ക് അര്‍ഹമാവുകയും ചെയ്തു. വില്ലേജ് ഓഫിസുകളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി പൊതു സേവനം കൂടുതല്‍ വേഗത്തിലാക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എസ്.പി സുമോദ്, സി.എ അനീഷ്, എസ്.കെ.എം ബഷീര്‍, വി.ആര്‍. വിനോദ് കുമാര്‍, പി അജിത്ത്, ശ്രീജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘടനയുടെ പുതിയ ഭാരവാഹികളായി കെ.പി.പോള്‍ (പ്രസിഡന്റ്), ഇ.പി.ജോര്‍ജ്ജ്, മെര്‍ലിന്‍ പായ് വ (വൈസ് പ്രസിഡന്റുമാര്‍) പി.എ.ഹുസൈന്‍ (സെക്രട്ടറി), ആര്‍. തിലകന്‍. അബു.സി.രഞ്ജി (ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ.ശ്രീജേഷ് (ട്രഷറര്‍) തുടങ്ങിയവരെയും തെരഞ്ഞെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."