HOME
DETAILS

ജില്ലയില്‍ വിപുലമായ ശിശുദിനാഘോഷം

  
backup
November 15, 2017 | 7:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b2%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81


കൊച്ചി: ജില്ലയിലെ വിവിധ സ്‌കൂളുകളുടേയും അങ്കണവാടികളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൊച്ചി: ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിന റാലിയും സമ്മേളനവും നടത്തി. രാജേന്ദ്രമൈതാനിയില്‍ നിന്ന് ആരംഭിച്ച റാലി ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുളള ഫഌഗ് ഓഫ് ചെയ്തു. അതിനു ശേഷം ഗാന്ധിയന്‍ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. 18 സ്‌കൂളുകളില്‍ നിന്ന് 4000 കുട്ടികള്‍ പങ്കെടുത്ത വര്‍ണശബളമായ റാലി പാര്‍ക്ക് അവന്യൂ വഴി ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സമാപിച്ചു. തമ്മനം എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ പി.ടി.എ പ്രസിഡന്റ് സക്കീര്‍ തമ്മനം ഉദ്ഘാടനം ചെയ്തു. അജിത്കുമാര്‍, ജെന്‍സന്‍ ജോസഫ്, മുഷ്താഖ്, ടി.എച്ച് നവാസ്, ടി.എ അബ്ദുള്‍ ഖാദര്‍, എം.എം ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അങ്കമാലി: പീച്ചാനിക്കാട് സെന്റ് സേവ്യേഴ്‌സ് പബ്ലിക് സ്‌കൂളിലെ ശിശുദിനാഘോഷ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഫാ. ഡൊമിനിക് കുന്നപ്പള്ളില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോബി പാലുക്കുന്നേല്‍, പി.ടി.എ പ്രസിഡന്റ് എ.ജെ സാജു എന്നിവര്‍ സന്ദേശം നല്‍കി. ശാസ്ത്രമേള ക്ലരീഷ്യന്‍ സഭ പ്രൊവിന്‍ഷ്യല്‍ ഫാ. ജോസ് തേനപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു. പ്ലാനറ്റോറിയവും സ്റ്റില്‍ മോഡലുകളും വര്‍ക്കിങ് മോഡലുകളും പ്രദര്‍ശിപ്പിച്ചു.
മട്ടാഞ്ചേരി: ജവഹര്‍ ബാലജന വേദി കൊച്ചി നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടാഞ്ചേരി സര്‍ക്കാര്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരം ജില്ലാ കോര്‍ഡിനേറ്റര്‍ വി.യു ഹംസക്കോയ ഉദ്ഘാടനം ചെയ്തു. സുജിത്ത് മോഹനന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് പി.എച്ച് നാസര്‍ വിജയികള്‍ക്ക് സമ്മാന ദാനം നിര്‍വഹിച്ചു.
മൂവാറ്റുപുഴ: സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് മൂവാറ്റുപുഴ മേള ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി നടത്തിയ ചിത്രരചനാമത്സരം കുട്ടികളുടെ ബിനാലെയെ ഓര്‍മപ്പിക്കുന്നതായി. എല്‍.കെ.ജി മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കായി അഞ്ച് വിഭാഗങ്ങളിലായി നടത്തിയ മത്സരം എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം കുട്ടികള്‍ പങ്കെടുത്തു. ഉദ്ഘാടന യോഗത്തില്‍ പ്രസിഡന്റ് സുര്‍ജിത് എസ്‌തോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം. ഏലിയാസ് സ്വാഗതവും വൈസ് പ്രസിഡന്റ് മോഹന്‍ദാസ് എസ്. കൃതജ്ഞതയും പറഞ്ഞു.പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ 59ാം നമ്പര്‍ അങ്കണവാടിയുടെ നേതൃത്വത്തില്‍ നടന്ന ശിശുദിനാഘോഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പി.എസ് റഷീദ്, ഇ.എം മാല്‍, അങ്കണവാടി വര്‍ക്കര്‍ വി.എം റസീന, ഹെല്‍പ്പര്‍ എല്‍സി വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംമ്പന്ധിച്ചു. ശിശുദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് കുട്ടികള്‍ക്കായ് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തു. മാറാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മഞ്ചരിപ്പടി 84നമ്പര്‍ അങ്കണവാടിയുടെ ആഭിമുഖ്യത്തില്‍ ശിശുദിന റാലി നടന്നു. വാര്‍ഡ് മെമ്പര്‍ സാജു കുന്നപ്പിള്ളി, അങ്കണവാടി വര്‍ക്കര്‍ ജിജി തോമസ്, പി.എ ശിവദാസന്‍, എ.കെ.തങ്കമണി എന്നിവര്‍ നേതൃത്വം നല്‍കി.
പറവൂര്‍: കിഴക്കേപ്രം 34ാം നമ്പര്‍ അങ്കണവാടിയുടെ ആഭിമുഖ്യത്തില്‍ നടന്ന ശിശുദിനാഘോഷം നഗരസഭാ കൗണ്‍സിലര്‍ എസ് ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വര്‍ക്കര്‍ വി.ജി ലത അധ്യക്ഷത വഹിച്ചു. കെ രത്‌നകുമാര്‍, വി വി ആനന്ദന്‍, മന്മഥന്‍, രാഗിണി, റീന എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കുട്ടികളുടെ കലാകായിക മത്സരങ്ങളും കുട്ടികള്‍ക്ക് സമ്മാനവിതരണവും നടത്തി.
കൊടുവള്ളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ അങ്കണവാടിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ശിശുദിന ആഘോഷം പഞ്ചായത്ത് മെമ്പര്‍ മജുമോള്‍ ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് കുതരിപ്പറമ്പ് 55-ാം അങ്കണവാടിയില്‍ ശിശുദിന റാലി സംഘടിപ്പിച്ചു. പഞ്ചായത്തംഗം നസീര്‍ കാക്കനാട്ടില്‍, കെ.കെ ഷാജഹാന്‍, കെ.യു സക്കീര്‍, കനകം ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്ക് മധുരപലഹാര വിതരണവും നടത്തി.
കൊച്ചി: തമ്മനം എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിപുലമായ രീതിയില്‍ ശിശുദിനം ആഘോഷിച്ചു. ആഘോഷ പരിപാടികള്‍ പി.ടി.എ പ്രസിഡന്റ് സക്കീര്‍ തമ്മനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ രത്‌നവല്ലി പി.കെ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.പി ബാവ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സി.എ നജീബ്, സി.എ അബ്ദുള്‍ റസാക്ക്, സീനത്ത് ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടില്‍ നടത്തിയ ഘോഷയാത്രയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അജിത്കുമാര്‍, ജെന്‍സന്‍ ജോസഫ്, മുഷ്താഖ്, ടി.എച്ച് നവാസ്, ടി.എ അബ്ദുള്‍ ഖാദര്‍, എം.എം ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോതമംഗലം: ജനമൈത്രി പൊലിസ് നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപടി കുപ്പശേരിമോളം ംഗനവാടിയില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കോതമംഗലം എസ്.ഐ കൃഷ്ണ ലാല്‍, ജനമൈത്രി പൊലിസ് ബീറ്റ് ഓഫിസര്‍ കെ.എം.അബി, പഞ്ചായത്ത് അംഗം രഹന നൂറുദ്ദീന്‍, അംഗനവാടി കോഡിനേറ്റര്‍ സിസിലി, അ ധ്യാപിക അജിത, അലിപടിഞ്ഞാറേചാലി, ഷൗക്കത്ത് പുതയില്‍ തുടങ്ങിയവരും അങ്കണവാടിയിലെ കുട്ടികളും രക്ഷകര്‍ത്താക്കളും പങ്കെടുത്തു.
പല്ലാരിമംഗലം പഞ്ചായത്ത് രണ്ടാം വാര്‍ഡ് ഈട്ടിപ്പാറ അങ്കണവാടിയില്‍ ആഘോഷ പരിപാടികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൊയ്തു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഒ.ഇ.അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി.വാര്‍ഡ് മെമ്പര്‍ ഷാജിമോള്‍ റഫീഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.പി.എ.ലത്തീഫ്, മൈതീന്‍കുറിഞ്ഞിലിക്കാട്ട്, അംഗന്‍വാടി വര്‍ക്കര്‍ ലൈല ജബ്ബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഈട്ടിപ്പാറ ഫ്രീഡം ക്ലബ്ബ്, കാനറീസ് ക്ലബ്ബ്, മിലാന്‍ എഫ്.സി. എന്നിവരുടെ സഹകരണത്തോടെയാണ് വിപുലമായ ആഘോഷം സംഘടിപ്പിച്ചത്.
നെട്ടൂര്‍: മഹല്ല് പബ്ലിക് സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. ചാച്ചാ നെഹ്‌റു വായി വന്ന വിദ്യാര്‍ഥി സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ട് പ്രഥമ പ്രധാന മന്ത്രിയുടെ പ്രകൃതിയോടുള്ള സ്‌നേഹം അനുസ്മരിച്ചു മാതൃകയായി. ചെയര്‍മാന്‍ കെ.ബി അബ്ദുള്‍ കരീം, ടി.എ നജീബ്, പ്രിന്‍സിപ്പല്‍ നൂര്‍ജഹാന്‍ അനീര്‍, എന്‍.എ ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. തുര്‍ന്ന് വിദ്യാര്‍ഥി കള്‍ക്കായി പെയിന്റിങ് മത്സരം നടത്തി.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധമോ സമാധാനമോ?; യുഎസിന്റെ ഇറാന്‍ യുദ്ധത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയാല്‍ എന്ത് സംഭവിക്കും, നാല് സാധ്യതകള്‍ ഇങ്ങനെ

International
  •  10 minutes ago
No Image

റെയില്‍വേ സ്റ്റേഷന്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വെടിയുണ്ടകള്‍; അന്വേഷണം

Kerala
  •  27 minutes ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ

Kerala
  •  39 minutes ago
No Image

പെരിന്തൽമണ്ണയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ജോണ്‍സ് ആക്റ്റ്' ഇളവ് നീട്ടാന്‍ ട്രംപ്; നീക്കം യു.എസിലെ ഇന്ധന വില നിയന്ത്രിക്കാന്‍

International
  •  an hour ago
No Image

വ്യാജ മൗൻജാരോ വേട്ട: വൻ സംഘം പിടിയിൽ; 70 ലക്ഷത്തിന്റെ മരുന്നുകൾ പിടിച്ചെടുത്തു

National
  •  an hour ago
No Image

'വീട്ടിലേക്ക് ചക്ക വീഴുന്നു'; മന്ത്രിമാരുടെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തി യുവതി, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധം

Kerala
  •  an hour ago
No Image

ഇറാനെതിരെ ആക്രമണം: അമേരിക്കൻ ആയുധശേഖരത്തിൽ വൻ കുറവ്; പ്രതിസന്ധിയിലായി പെന്റഗൺ

International
  •  2 hours ago
No Image

രാജസ്ഥാൻ റിഫൈനറി തീപിടിത്തം; പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടനം മാറ്റിവച്ചു; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

National
  •  2 hours ago
No Image

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  3 hours ago

No Image

സ്‌ഫോടന ശബ്ദം കേട്ട് ഉച്ചമയക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു; നോക്കുമ്പോള്‍ ജനാലച്ചില്ലുകള്‍ തകര്‍ന്ന നിലയില്‍, ആറു വയസ്സുകാരിയുടെ കാലില്‍ ചില്ലുകള്‍ തുളച്ചു കയറി, സംഭവം മീറ്ററുകള്‍ക്കപ്പുറത്തെ വീട്ടില്‍

Kerala
  •  4 hours ago
No Image

തിരിച്ചടിയായി ഇറാൻ യുദ്ധവും പോപ്പുമായുള്ള തർക്കവും; ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയിൽ ട്രംപ്

International
  •  4 hours ago
No Image

സെൻസസ് ഇനി വിരൽത്തുമ്പിൽ; ഉദ്യോഗസ്ഥരെ കാത്തിരിക്കാതെ വീട്ടിലിരുന്ന് നടപടികൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala
  •  4 hours ago
No Image

ഘടകകക്ഷികൾക്ക് സീറ്റുകൾ വാരിക്കോരി നൽകി; ബി.ജെ.പിയിൽ പൊട്ടിത്തെറി, കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്കെതിരേ പ്രാദേശിക നേതാക്കൾ

Kerala
  •  5 hours ago