HOME
DETAILS

സ്വതന്ത്ര ഇന്ത്യയിലെ ചരിത്രധ്വംസനം

  
backup
August 14 2016 | 19:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf




അന്താരാഷ്ട്ര രംഗത്ത് അദ്വിതീയമായ സ്ഥാനം നേടാന്‍ സ്വതന്ത്ര ഇന്ത്യയ്ക്ക് കഴിഞ്ഞു. എല്ലാ രംഗത്തും ഏറെ പുരോഗതി കൈവരിക്കാനും സാധിച്ചു. എന്നാല്‍ ഗൗരവ പൂര്‍വ്വമായ പുനരാലോചന നടത്താന്‍ നമ്മെ നിര്‍ബന്ധിപ്പിക്കുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ഏറെയാണ്.ഇന്ത്യയുടെ വര്‍ത്തമാന യാഥാര്‍ഥ്യം നാനാത്വത്തില്‍ ഏകത്വം എന്ന മഹിതാശയത്തെ നെഞ്ചേറ്റിയ വരെ ഏറെ വേദനിപ്പിക്കുന്നതാണ്. വര്‍ഗീയതയുടെയും വിഭാഗീയതയുടെയും വിഷ ബീജങ്ങള്‍ നീരാളി പിടിത്തത്തിലമര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവായ മതേതരത്വത്തിന് മങ്ങലേല്‍ക്കുകയാണ്.
സ്വാതന്ത്രാനന്തര ഇന്ത്യ അഭിമുഖീകരിക്കുന്ന അസ്തിത്വ പ്രതിസന്ധിയാണ് ഫാസിസവും സ്റ്റേറ്റ് ടെററിസവും ഇന്ത്യയെ കാര്‍ന്ന് തിന്നുന്ന മാറാവ്യാധിയായി ഇവ രൂപാന്തരം പ്രാപിച്ചിട്ടുണ്ടെന്ന് കലര്‍പ്പില്ലാത്ത നേര്. സ്വാതന്ത്രത്തിന്റെ മുഖത്ത് ഞങ്ങള്‍ തുപ്പുവെന്ന് ആക്രോശിക്കുകയാണ് ഫാഷിസം. സമാധാനം സംരക്ഷിക്കാന്‍ ജനാധിപത്യം ആവിശ്യപ്പെടുമ്പോള്‍ 'ചോര കൊണ്ട് ചിന്തിക്കുക ' എന്ന ആഹ്വാനം കൊണ്ട് എതിരിടുകയാണ് ഫാഷിസം.മറ്റു വിഭാഗങ്ങള്‍ക്ക് രാജ്യ സ്‌നേഹത്തിന്റെ കാവി കുപ്പായമണിയുന്ന ഇവര്‍ക്ക് ബ്രിട്ടീഷ് വിരുദ്ധ സമരത്തെ വര്‍ഗീയമായി വഞ്ചിച്ച ചരിത്രമാണുള്ളത്. ചരിത്രത്തിലെവിടെയോ അനീതി നിഴലിച്ച് കാണുകയാണ്. ജാതി മത ഭേദമന്യേ നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ ഒന്നിച്ച് പോരാടി. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മുമ്പുള്ള ഒന്നര നൂറ്റാണ്ട് മലബാറിലെ മാപ്പിളമാരും മറ്റും ചേര്‍ന്ന് നടത്തിയ ഒരു പാട് പോരാട്ടങ്ങളുണ്ട്. ഇവയൊന്നും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഉള്‍പ്പെടാതെ പോയത് പോരാട്ടങ്ങള്‍ക്ക് ഊര്‍ജവും ജീവനും നല്‍കിയ നിരവധി മാപ്പിളപ്പോരാളികളുടെ സമൂഹത്തോട് കാണിച്ച വിവേചനം തന്നെയാണ്. വൈദേശികാധിപത്യത്തിനെതിരേ നടത്തിയ പോരാട്ടം വെറും ഹിന്ദു മുസ്‌ലിം സംഘട്ടനങ്ങളായി ചരിത്രകാരന്മാരില്‍ പലരും ചിത്രീകരിച്ചു.  


 ബ്രിട്ടീഷ് ആധിപത്യം തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയിലെത്തിയ വിദേശ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കാനായി യുദ്ധം ചെയ്തും പോരാടിയും രക്ത സാക്ഷിത്വം വരിച്ച നിരവധിയാളുകളുണ്ട്.ഇക്കൂട്ടത്തില്‍ പെട്ടവരായിരുന്നു കുഞ്ഞാലി മരക്കാരും കൂട്ടാളികളും, ജീവിത കാലം മുതല്‍ ഇന്ത്യയ്ക്കായി പോരാടിയ ടിപ്പു സുല്‍ത്താന്‍, ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നിന്ന് പട നയിച്ച ബഹദൂര്‍ഷ, വെള്ളക്കാരന്റെ തോക്കിന്‍ മുന്നില്‍ അടിപതറാതെ അള്ളാഹു വിന്റെ ഭൂമിക്ക് നികുതി നല്‍കാന്‍ കഴിയില്ല എന്ന് പറഞ്ഞ ഉമര്‍ ഖാസി, വാരിയം കുന്നത്ത് അഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ അങ്ങനെ നിരവധി മുസ്‌ലിം പണ്ഡിതരും അല്ലാത്തവരും സ്വാതന്ത്ര്യത്തിനായി ജീവന്‍ അര്‍പ്പിച്ചു.എന്നിട്ടും ഇവരെയൊന്നും മുഖ്യധാര ചരിത്രത്തില്‍ കാണാതെ പോകുന്നത് വളരെ ദു:ഖകരമാണ്. 18,19 നൂറ്റാണ്ടില്‍ നിരവധി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഈ സംഭവങ്ങളെല്ലാം കേവലം മത ഭ്രാന്തും ലഹളകളുമായി ലഘൂകരിക്കാനാണ് ചരിത്രകാരന്മാര്‍ ശ്രമിച്ചത്. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് മുമ്പുള്ള ഒന്നര നൂറ്റാണ്ട് കാലം വൈദേശികള്‍ക്കെതിരെ നടന്ന സ്വതന്ത്ര്യ സമര പോരാട്ടങ്ങളും പ്രതിഷേധങ്ങളും ചരിത്രത്തില്‍ എഴുതപ്പെടാത്ത ഏടുകളായി ഇന്നും നില കൊള്ളുന്നത് ചരിത്രത്തോടും ഒരു സമുദായത്തോടുമുള്ള നീതി കേടായി മാത്രമേ കാണാനാകൂ, ഹാ  ഇന്ത്യ നരകമി വിടായാണെന്തു കഷ്ടം എന്ന് കുമാരനാശാനെ കൊണ്ട് പരിതപിച്ച ഇന്ത്യയാവരുത് നമ്മുടെ ഇന്ത്യ. മറിച്ച് ലോകത്തൊരു പൂങ്കാവനമുണ്ടെങ്കില്‍ അത് എന്റെ ഇന്ത്യയാണെന്ന് ഇഖ്ബാലിനെ കൊണ്ട് പറയിപ്പിച്ച ഇന്ത്യയാവണം നമ്മുടെ ഇന്ത്യ.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago