HOME
DETAILS
MAL
രാജി വയ്ക്കേണ്ട സാഹചര്യമില്ലായിരുന്നു: തോമസ് ചാണ്ടി
backup
November 15 2017 | 09:11 AM
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് തോമസ് ചാണ്ടി. രാജിവെച്ച ശേഷം ഔദ്യോഗിക വാഹനത്തില്‍ എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് തോമസ് ചാണ്ടിയുടെ പ്രതികരണം.
വിഷയത്തില്‍ ഒരു ഘടകകക്ഷി സ്വീകരിച്ച നിര്‍ബന്ധപൂര്‍വ്വമായ നിലപാടാണ് രാജിയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ രാജിവെച്ചാലും എന്‍.സി.പിയുടെ മന്ത്രിസ്ഥാനം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. കുറ്റവിമുക്തനായെത്തിയാല്‍ തനിക്ക് മന്ത്രിസ്ഥാനം തിരികെ ലഭിക്കും. ഫോണ്‍വിളി വിവാദത്തില്‍പ്പെട്ട് നേരത്തെ രാജിവെയ്ക്കേണ്ടി വന്ന എ.കെ ശശീന്ദ്രന്റെ കേസില്‍ നിയമനടപടി അവസാനിച്ചാല്‍ മന്ത്രിസ്ഥാനം അദ്ദേഹത്തിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയാല്‍ ഉടന്‍ തന്നെ സുപ്രികോടതിയെ സമീപിക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."