HOME
DETAILS
MAL
രാജി വെച്ച് സ്വന്തം മണ്ഡലത്തിലേക്ക് മടങ്ങിയ തോമസ് ചാണ്ടിയ്ക്ക് കരിങ്കൊടിയും ചീമുട്ടയേറും
backup
November 15 2017 | 10:11 AM
അടൂര്‍: പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയ ശേഷം സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്ക് മടങ്ങിയ തോമസ് ചാണ്ടിയെ അടൂരില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനത്തിനു നേരെ ചീമുട്ടയേറും ഉണ്ടായി. ഈ സമയം പൊലിസ് സ്ഥലത്തില്ലായിരുന്നു.
പിന്നീട് പന്തളത്തെത്തി വാഹനത്തിന്റെ ഗ്ലാസ് കഴുകി വൃത്തിയാക്കിയ ശേഷമാണ് യാത്ര തുടര്‍ന്നത്. മന്ത്രിയുടെ വാഹനത്തിന് പിന്നാലെയുണ്ടായിരുന്ന തിരുവനന്തപുരത്ത് നിന്നുള്ള ചാനല്‍ വാഹനങ്ങളെ പൊലിസ് തടയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."