HOME
DETAILS
MAL
കയ്യേറ്റം തിരിച്ചുപിടിക്കണം, തോമസ് ചാണ്ടിക്കെതിരെ തുടര്‍നടപടികളുമായി റവന്യൂ വകുപ്പ്
backup
November 15 2017 | 15:11 PM
തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണത്തെത്തുടര്‍ന്ന് ഗതാഗത മന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ച തോമസ് ചാണ്ടിക്കെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ റവന്യൂവകുപ്പിന്റെ നിര്‍ദേശം. തോമസ് ചാണ്ടിയുടെ കയ്യേറ്റം തിരിച്ചുപിടിക്കണമെന്നാണ് പ്രധാന നിര്‍ദേശം.
ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയ്ക്കാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയത്. നികത്തിയ നിലം പൂര്‍വ്വസ്ഥിതിയിലാക്കാമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ നിയമനടപടികള്‍ സര്‍ക്കാര്‍ തീരുമാനത്തിനു ശേഷം മതിയെന്നും മന്ത്രി പ്രത്യേകം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."