ഹരീരിയുടെ ലബനോന്‍ മടക്കയാത്രാ പ്രഖ്യാപനം പ്രസിഡന്റ് സ്വാഗതം ചെയ്തു
റിയാദ്: ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ലബനോനില്‍ തിരിച്ചെത്തുമെന്ന രാജിവെച്ച പ്രധാനമന്ത്രി സഅദ് അല്‍ ഹരീരിയുടെ പ്രസ്താവനയെ ലബനോന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ സ്വാഗതം ചെയ്തു. സഊദി സന്ദര്‍ശനത്തിനെത്തിയ ഹരീരി റിയാദില്‍ വച്ച് തന്റെ പ്രധാനമന്ത്രി പദം രാജിവെച്ചതായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ തന്നെ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
ഹരീരിയെ സഊദി നിര്‍ബന്ധിച്ച് രാജി വെപ്പിച്ചതാണെന്നും, സഊദിയുടെ തടങ്കലിലാണ് അദ്ദേഹമെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം ഹരീരി തന്നെ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇവ തള്ളുകയും രണ്ടു ദിവസങ്ങള്‍ക്കകം ലബനോനിലേക്ക് തിരിച്ചു പോകുകുമെന്നും പ്രഖ്യാപിച്ചത്. ഹരീരിയുടെ രാജി ഇത് വരെ പ്രസിഡന്റ് സ്വീകരിച്ചിട്ടില്ല.
അതേസമയം, ലബനോനിലെ പ്രമുഖ വിഭാഗവും സഊദിയുടെ മുഖ്യ ശത്രുവുമായ ഹിസ്ബുള്ള പാര്‍ട്ടി ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിസ്ബുള്ള തന്നെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നുവെന്നു ഹരീരി രാജി വച്ചയുടനെ പ്രതികരിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി ഹിസ്ബുള്ളയുടെ ബോംബേറിലാണ് കൊല്ലപ്പെട്ടതെന്നും ഹരീരി ഓര്‍മ്മപ്പെടുത്തിയിരുന്നു.
ഇറാന്‍ അനുകൂല വിഭാഗമായ ഹിസ്ബുള്ള ലബനോനിലെ പ്രമുഖ കക്ഷിയാണെങ്കിലും തീവ്രവാദ വിഭാഗമായാണ് സഊദി പ്രഖ്യാപിച്ചിരിക്കുന്നത്. ഹരീരിയുടെ ലബനാന്‍ മടക്കയാത്ര പ്രഖ്യാപനം നല്ല തീരുമാനമാണെന്നും വിദേശ രാജ്യങ്ങളുമായി ലബനോന്റെ ബന്ധം ശക്തമാക്കാന്‍ ഇത് സഹായകരമാകുമെന്നും ഹരീരിയുടെ പാര്‍ട്ടി ഫ്യുച്ചര്‍ മൂവ്‌മെന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."