HOME
DETAILS
MAL
സഊദിയുടെ വടക്കു പടിഞ്ഞാറ് പ്രവിശ്യകളില്‍ നേരിയ ഭൂചലനം
backup
November 15 2017 | 17:11 PM
റിയാദ്: സഊദിയുടെ വടക്കു പടിഞ്ഞാറ് പ്രവിശ്യയിലെ തബൂക്കിനോട് ചേര്‍ന്ന മേഖലയില്‍ നേരിയ ഭൂചനം അനുഭവപ്പെട്ടതായി സഊദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തബൂക്കിലെ അല്‍ബിദാ പ്രദേശത്തു നിന്നും 42 കിലോമീറ്റര്‍ അകലെ വടക്കുണ്ടായ ഭൂചലനം റിക്റ്റര്‍ സ്കെയിലില്‍ 3.1 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച കാലത്ത് നടന്ന ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ആറ് കിലോമീറ്റര്‍ താഴ്ചയിലാണ്.
ജോര്‍ദ്ദാന്‍ അതിര്‍ത്തി പ്രദേശമായ ചരിത്ര പ്രധാനമുള്ള നഗരമാണ് തബൂക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സഊദിയുടെ തെക്കന്‍ പ്രവിശ്യയിലെ അസീറിനും നാമാസിനും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 35 ചെറിയ രീതിയിലുള്ള ഭൂചലനങ്ങളാണ് ഇവിടെ അനുഭവപ്പെട്ടത്. റിക്റ്റര്‍ സ്കെയിലില്‍ 4 ഡിഗ്രി രേഖപ്പെടുത്തിയ ഭൂചലനമാണ് ഇതില്‍ ഏറ്റവും വലിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."